ഇരിവേരി സി എച്ച് സിയിലെ ആധുനികവൽകൃത ഫാർമസിയിൽ മരുന്ന് വാങ്ങാൻ ദുരിതപ്പാടെന്ന്

ചക്കരക്കൽ: ഇരിവേരി സി എച്ച് സിയിൽ ആധുനികവൽകൃത ഫാർമസിയിൽ മരുന്ന് വാങ്ങാൻ ദുരിതപാട്‌. ദിനം പ്രതി 800 ഓളം പേരാണ് ഇവിടെ ഒ പി യിൽ ചികിത്സതേടി എത്തുന്നത്. സി.എച്ച് സി യിൽ ഫാർമസിയിൽ ഒരു പി.എസ്,സി സ്റ്റാഫും, രണ്ട് എച്ച്.എം,സി സ്റ്റാഫുമാണ് ഉള്ളത്. എന്നാൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ ഒരു ഫാർമസിസ്റ്റ് മാത്രമാണ് ഒരു സമയം ഉള്ളത്. ഇതാണ് തിരക്ക് കൂടാൻ കാരണമായത്. കൊച്ചു കുട്ടികൾ, വയോജനങ്ങൾ, പനി ഉൾപ്പെടെ വിവിധ പകർച്ചവ്യാധി ബാധിതർ തുടങ്ങി എല്ലാവരും ഒറ്റ നിരയിലാണ് ക്യൂ നിൽക്കുന്നത്. രോഗം മാറ്റേണ്ട ആശുപത്രികൾ രോഗവാഹക കേന്ദ്രമാകുമോ എന്ന ആശങ്കയാണ് നാട്ടുകാർക്ക്.
അതേ സമയം നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് പിൻവലിച്ചതോടെ മിഷന് കീഴിൽ നിയമിച്ച ജീവനക്കാർ ഒഴിഞ്ഞു പോയതാണ് ഫാർമസിയിലെ തിരക്കിന് കാരണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.മായ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: