വീണ്ടും പീഡന പരാതി; തിരുമ്മൽ കേന്ദ്രത്തിൽ വെച്ച് മോൻസൺ മാവുങ്കൽ പീഡിപ്പിച്ചെന്ന് യുവതി

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സന്റെ മസാജിംഗ് സെന്ററില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നല്‍കിയത്. ഇവിടെ ജോലി ചെയ്തപ്പോൾ പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടി ഇന്ന് ക്രൈംബ്രാഞ്ചിനു മൊഴി നൽകും. നേരത്തെ മോൻസണെതിരെ പ്രായപൂർത്തിയാവാത്ത കുട്ടി നൽകിയ പരാതിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്ത് കൊച്ചിയിലെ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ആക്ഷേപം. കല്ലൂരിലെ വീട്ടീല്‍ എത്തിച്ചായിരുന്നു നിരന്തരം പീഡനത്തിന് ഇരയാക്കിയത്. മോന്‍സണുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലെയാണ് കുട്ടിയെന്നാണ് വിവരം. കുട്ടിയുടെ വിദ്യാഭ്യാസം എറ്റെടുക്കും എന്ന് വാഗ്ദാനം ചെയ്യുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് പരാതി. നേരത്തെ, സുഹൃത്തിന്റെ ലൈംഗീക പീഡന കേസ് ഒതുക്കാന്‍ മോന്‍സന്‍ ഇടപെട്ടിരുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. മോന്‍സന്‍ മാവുങ്കല്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശനിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: