തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപം വാഹനാപകടങ്ങൾ പതിവാകുന്നു ; ബുധനാഴ്ച നടന്ന രണ്ടപകടങ്ങളിൽ ഇരുചക്രവാഹന യാത്രികരായ നാല് പേർക്ക് പരിക്ക്

തലശ്ശേരി: നിർമ്മാണ പ്രവൃത്തികൾ ഇഴയുന്ന എരഞ്ഞോളി പുതിയ പാലത്തിന് സമീപം വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു.ബുധനാഴ്ച നടന്ന രണ്ട് അപകടങ്ങളിലായി സ്കൂട്ടർ യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു. ടോറസ് വാഹനമിടിച്ചും, പിക്കപ്പ് വാനുമിടിച്ചാണ് അപകടങ്ങൾ ഉണ്ടായത്. എരഞ്ഞോളി പാലത്തിന് സമീപത്തെ ചോനാടം – കുണ്ടുചിറ റോഡിൽ ബുധനാഴ്ച രാവിലെ അപകടം നടന്നത്. പിക്കപ്പ് വാൻ ബൈക്കിലിടിച്ചായിരുന്നു അപകടം. ചോനാടം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിർ ദിശയിൽ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ലോറിയെ ഓവർടേക്ക് ചെയ്ത് അമിത വേഗതയിലെത്തിയ പിക്കപ്പ് ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികരായ ഷാനു, സായന്ത് സജീവ് എന്നിവരെ തലശ്ശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനൂർ ഓപ്പൺ മലയാളം. രണ്ടുമണിയോടെയാണ് രണ്ടാമത്തെ അപകടം നടന്നത്. വൺവേ ആക്കിയിട്ടും എതിരെ വന്ന വാഹനത്തിന് സൈഡ് നൽകാനായി നിർത്തിയിട്ട സ്കൂട്ടറിൽ പിന്നോട്ടെടുത്ത ടോറസ് വാൻ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. പരിസരത്തുള്ളവർ നിലവിളിച്ചതിനെ തുടർന്നാണ് ടോറസ് നിർത്തിയത്. സ്കൂട്ടർ ഓടിച്ചിരുന്നയാളെ പിന്നിലിരുന്ന സഹോദരൻ വലിച്ചു മാറ്റിയതിനാൽ വൻ ദുരന്തം വഴിമാറുകയായിരുന്നു. ഓപ്പൺമലയാളം. ഇതിനകം സ്കൂട്ടർ ടോറസിനടിയിൽ പെട്ടിരുന്നു. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ അഗ്രജ് കിരൺ, ആത്മ കിരൺ എന്നിവർ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. അശ്രദ്ധമായി ടോറസ് ഓടിച്ച് അപകടം വരുത്തിയ കരാർ കമ്പിനി ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതിനാൽ മറ്റൊരാൾ എത്തി വാഹനം മുന്നോട്ട് എടുത്താണ് സ്കൂട്ടർ പുറത്തെടുത്തത്. ഓപ്പൺമലയാളം. പുതുതായി പണിയുന്ന പാലത്തിലേക്കെത്താനുള്ള റോഡ് പണി നടക്കുന്നതിനാൽ കരാർ കമ്പനിക്കാരുടെ ചെറുതും വലുതുമായ വാഹനങ്ങളും യന്ത്രസാമഗ്രികളും ചോനാടം കുഞ്ഞിക്കൂലം മുതൽ എരഞ്ഞോളി പുഴയോരം വരെ നിർത്തിയിടുന്നുണ്ട്. ഇതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. പാലം വഴിയുള്ള റോഡ് വൺവേ ആക്കിയിട്ടുണ്ടെങ്കിലും നിയന്ത്രണം തെറ്റിച്ചെത്തുന്ന വാഹനങ്ങളും ഏറെയാണ്. ഇവയുണ്ടാക്കുന്ന ഗതാഗതക്കുരുക്കും ചില്ലറയല്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: