മദ്യം നൽകിയില്ല; ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തിയതായി പരാതി

കൂത്തുപറമ്പ് : മദ്യം നൽകാത്ത വിരോധത്തിന് സുഹൃത്തുക്കൾ ചേർന്ന് വയോധികന്റെ ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തിയതായി പരാതി.

മാങ്ങാട്ടിടം ശങ്കരനെല്ലൂരിലെ കിണറ്റിന്റവിട ചാത്തോത്ത് ഹൗസിൽ കെ. ഗംഗാധരനാണ് പൊളലേറ്റത്. നെഞ്ചിനും കൈക്കും പൊള്ളലേറ്റ ഇയാളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശങ്കരനെല്ലൂരിലെ വീട്ടിൽ തനിച്ച് താമസിക്കുകയാണ് ഗംഗാധരൻ. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ഗംഗാധരനും സുഹൃത്തുക്കളായ മൂന്നുപേരും ചേർന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു സംഭവം. ഗംഗാധരൻ കൈവശമുള്ള മദ്യം നൽകില്ലെന്ന് പറഞ്ഞതോടെ കൂടെയുണ്ടായിരുന്നവർ മദ്യം ഗംഗാധരന്റെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് കൂത്തുപറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: