കർഷക കമ്മീഷന്റെ പ്രവർത്തനം മാതൃകാപരം ; മാർ ജോർജ് ഞറളക്കാട്ട്

ഇരിട്ടി : കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച് അവയ്ക്കുള്ള പരിഹാര നിർദേശങ്ങൾ അടക്കം കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് റിപ്പോർട്ട് നൽകുന്നതിന് കർഷക കമ്മീഷൻ നടത്തുന്ന ശ്രമങ്ങൾ സ്വാഗതാർഹമാണന്ന് തലശ്ശേരി അതിരൂപതാസഹായമെത്രാൻ മാർ ജോർജ് ഞറളക്കാട്ട് .രാഷ്ട്രീയ കിസാൻ മഹാ സംഘ് കർഷക കമ്മീഷൻ രൂപീകരിച്ചത് കർഷകർക്ക് ഗുണകരമായ മാറ്റത്തിന് കാരണമാകട്ടെയെന്നും മാർ ഞറളക്കാട്ട് ആശംസിച്ചു.

ഒന്നാം കർഷക കമ്മീഷന്റെ കണ്ണൂർ ജില്ലാ തല സിറ്റിംഗ് ഉൽഘാടനം കുന്നോത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു മാർ ജോർജ് ഞറളക്കാട്ട് . രാഷ്ടീയ കിസാൻ മഹാ സംഘ് സംസ്ഥാന വൈസ് ചെയർമാൻ ഫാ: ജോസഫ് കാവനാടിയിൽ സ്വാഗത സംഘം ചെയർമാൻ മാത്യം വള്ളാം കോട്ട് കൺവീനർ ബെന്നി പുതിയാപുറം, ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് Adv. ജയ്സൻ തോമസ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് പൂമല , ഇൻ ഫാം കണ്ണൂർ ജില്ലാ പ്രസിഡണ്ട് സ്കറിയ നെല്ലംകുഴി, ഐ കോക് ചെയർമാൻ , ശ്രീകുമാർ കൂടത്തിൽ, വൈസ് ചെയർമാൻ, ജേക്കബ്ബ് വട്ടപ്പാറ, തോമസ് വർഗീസ്, ഐഫ ജില്ലാ ചെയർമാൻ, സുരേഷ് കുമാർ ഓടാ പന്തിയിൽ ,ജോസ് മാനാം കുഴി, അൽഫോൻസ് കളപ്പുര, ബെന്നിച്ചൻ മഠത്തിനകം , ഹംസ പുല്ലാട്ടിൽ, ബിജു സ്റ്റീഫൻ പാമ്പക്കൽ , ബാബു നടയത്ത് , ജിൽസ് കൊട്ടിയൂർ, ജോസഫ് വടക്കേക്കര, ടോമി സെബാസ്റ്റ്യൻ, ജയിംസ് പന്ന്യാം മാക്കൽ, ബേബി നെട്ട നാനി, ചാക്കോച്ചൻ കാരാമയിൽ , ബിജു സ്റ്റീഫൻ തുടങ്ങി നിരവധികർഷക സംഘടനാ നേതാക്കളും ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഭാരവാഹികളും കർഷകരും അടക്കം നിരവധി പേർ നിർദ്ദേശങ്ങൾ സമർപ്പിച്ച് സംസാരിച്ചു. ഒന്നാം കർഷക കമ്മീഷൻ ചെയർമാൻ അഡ്വ.ബിനോയ് തോമസ്, സിക്രട്ടറി ഡോ.ജോസ് കുട്ടി ഒഴുകയിൽ ,ജോയി കണ്ണം ചിറ എന്നിവരുടെ നേതൃത്വത്തിൽ കമ്മീഷനംഗങ്ങൾ തെളിവെടുപ്പ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: