മംഗലശ്ശേരി ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ

പിലാത്തറ: കടന്നപ്പള്ളി മംഗലശ്ശേരി ശ്രീധർമശാസ്താക്ഷേത്രത്തിൽ നടന്ന മോഷണക്കേസിലെ പ്രതി പിടിയിൽ. കൈതപ്രത്തെ ഹരിദാസിനെ (43)യാണ് പരിയാരം എസ്.ഐ. രൂപ മധുസൂദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

22-ന് രാത്രി ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തുള്ള ഭണ്ഡാരവും ഓഫീസ് മുറിയിലെ ചെറിയ ഷെൽഫും പൊളിച്ച് പണം കവരുകയായിരുന്നു. എക്സിക്യൂട്ടീവ് ഓഫീസർ കെ.നിമിഷ, ക്ഷേത്രസമിതി പ്രസിഡൻറ് ഇ.എൻ.പദ്മനാഭൻ, സെക്രട്ടറി പി.പി.നാരായണൻ എന്നിവർ പരിയാരം പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. നേരത്തേ മറ്റ് ചില മോഷണക്കേസുകളിലും ഇയാൾ പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: