തൊഴിലിട ആരോഗ്യ പരിപാലന കേന്ദ്രവുമായി പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്

പാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച തൊഴിലിട ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.  

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന  ഓഫീസുകളിലെ ജീവനക്കാരും, മറ്റ് ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരും, ജനപ്രതിനിധികളുമടങ്ങുന്ന 100 പേര്‍ക്കും പൊതുജനങ്ങള്‍ക്കും തൊഴിലിട ആരോഗ്യ പരിപാലന കേന്ദ്രം പ്രയോജനപ്പെടും. ജീവനക്കാരുടെ സമഗ്ര ആരോഗ്യം ഉറപ്പുവരുത്തുന്നതിനൊപ്പം കര്‍മശേഷിയും പ്രവര്‍ത്തനശേഷിയും വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദേശ രാഷ്ട്രങ്ങളില്‍ നിലവിലുള്ള സംവിധാനം സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മുഴുവന്‍ പേര്‍ക്കും ഹെല്‍ത്ത് കാര്‍ഡ്, ഹെല്‍ത്ത് ഫയല്‍ എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. 

ചടങ്ങില്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അനൂപ് അധ്യക്ഷനായി. തലശ്ശേരി എം സെക്രട്ടറി ഡോ. ജയകൃഷ്ണന്‍ നമ്പ്യാര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തഗം ടി ആര്‍ സുശീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷിമി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ സുഗീഷ്, കെ കെ രാജീവന്‍, കെ പി ഷമീമ, കെ കുഞ്ഞബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  ടി വി സുഭാഷ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഷാഹിന, ഡോ. അമൃതകല തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: