പിണറായി പടന്നേക്കരയിൽ സ്ത്രീയെ അക്രമിച്ചവർക്കെതിരെ പോലീസ് നിയമ നടപടി സ്വീകരിക്കണം; സതീശൻ പാച്ചേനി

9 / 100

മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ പോലും സ്ത്രീകൾക്ക് സുരക്ഷ ഇല്ലാത്ത അവസ്ഥയാണ് സിപിഎം നേതൃത്വത്തിൽ സൃഷ്ടിക്കപ്പെടുന്നതെന്നും പിണറായി പടന്നേക്കരയിൽ സ്ത്രീയെ അക്രമിച്ചവർക്കെതിരെ പോലീസ് നിയമ നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

സ്ത്രീയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോർ പോലീസ് കാഴ്ചക്കാരായി നോക്കി നില്ക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഷ്ടിച്ച കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ രാജന്റെ കുടുംബത്തെയാണ് സിപിഎം പ്രവർത്തകർ അക്രമിച്ചത്.

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ പോലീസ് നോക്കിനിൽക്കെ സ്ത്രീയെ കയ്യേറ്റം ചെയ്തതും അപമാനിച്ചതും ഭരണകൂടത്തിന്റെ ക്രമസമാധാന പരിപാലനത്തിന്റെ രീതിശാസ്ത്രമാണ് വ്യക്തമാക്കുന്നതെന്നും പോലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പ്രശ്നത്തിൽ ജില്ലാ കലക്ടർ ഇടപെടണമെന്നും അക്രമിക്കപ്പെട്ട കുടുംബത്തെ സന്ദർശിച്ചതിന് ശേഷം സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയോടൊപ്പം നേതാക്കളായ കെപിസിസി ജനറൽ സെക്രട്ടറി വി.എ നാരായണൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രാമാനന്ദ്,ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ പാനുണ്ട,

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുതുക്കുടി ശ്രീധരൻ ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ്കുമാർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇന്ദിര തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: