കെ.ജി.ഓ.യു കാരുണ്യ സ്പർശം പദ്ധതി നടപ്പിലാക്കി.

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ സ്പർശം പദ്ധതി നടപ്പിലാക്കി.കണ്ണൂർ മേലേചൊവ്വയിലെ പ്രത്യാശ ഭവനിലും തലശ്ശേരി സമരിറ്റൻ ഹോമിലും പദ്ധതിയുടെ ഭാഗമായി മുഴുവൻ അന്തേവാസികൾക്കും ബെഡ്ഷീറ്റും തലയിണ ഉറയും വിതരണം ചെയ്തു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവർത്തനത്തിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ നേതൃത്വത്തിൽ നടത്തുന്ന സാമൂഹ്യ സേവന പ്രവർത്തനത്തിനോടനുബന്ധിച്ചാണ് കാരുണ്യ സ്പർശം പദ്ധതി നടപ്പിലാക്കുന്നത്.

പ്രത്യാശ ഭവനിൽ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എ ആർ ജിതേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. ഒ.രാജീവ്, ജില്ലാ വൈസ് പ്രസിഡണ്ട് ടി ഷജിൽ, റവ.ഫാദർ.സണ്ണി, പ്രത്യാശാഭവനിലെ ചുമതലയുള്ള കന്യാസ്ത്രീകളും ചടങ്ങിൽ പ്രസംഗിച്ചു.തലശ്ശേരി സമരിറ്റൻ ഹോമിൽ നടന്ന ചടങ്ങ് കെപിസിസി സെക്രട്ടറി വി എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: