കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

തലശ്ശേരി: ദേശീയപാതയിൽ പെട്ടിപ്പാലത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. അഴിയൂർ സ്വദേശി മുഹമ്മദ് ഷാസി(24)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജനറൽ ആസ്പത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം നടാലിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. തലശ്ശേരിയിൽനിന്ന് അഴിയൂരേക്ക് പോകുമ്പോൾ ബൈക്കിൽ കാറിടിക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: