ഷറഫുദ്ധിൻ കാട്ടാമ്പള്ളിയുടെ സസ്പെൻഷൻ പിൻവലിച്ചു

കണ്ണൂർ: അഴീക്കോട് ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷറഫുദ്ധീൻ കാട്ടാമ്പള്ളിയുടെ സസ്പെൻഷൻ നടപടി ഡി.സി.സി. പിൻവലിച്ചു.രണ്ട് മാസങ്ങൾക്ക് മുമ്പ് ഡി.സി.സി ഓഫീസിൽ വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് അദ്ധേഹത്തിന്റെ സസ്പെൻഷൻ നടപടിക്ക് കാരണമായത്. മട്ടന്നൂർ പോലീസ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട് പോലീസിന് പ്രവർത്തകരുടെ പേര് വിവരങ്ങൾ കൈമാറുന്നു എന്നാരോപണമുള്ള സുധീഷ് മുണ്ടേരിയും റിജിൽ മാകുറ്റിയും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും അവിടേക്ക് കയറി വന്ന ഷറഫുദ്ധീൻ കാട്ടാമ്പള്ളി അതിലിടപെടുകയും ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ മുന്നിൽ വെച്ച് ഇവർ തമ്മിൽ കയ്യാങ്കളിയുമുണ്ടായി. തുടർന്ന് ഷറഫുദ്ധീൻ കാട്ടാമ്പള്ളിയെ സസ്പെന്റ് ചെയ്യുകയും മറ്റ് രണ്ട് പേർക്ക് ഷോക്കോസ് നോട്ടിസ് കൊടുക്കുകയുമാണുണ്ടായത്.

രക്തസാക്ഷി ശുഹൈബിന്റെ ഫണ്ട് മുക്കിയെന്നുള്ള വാർത്ത മാധ്യമങ്ങളിൽ പ്രചരിപ്പിച്ച എം.കെ മോഹനനെതിരെ നടപടിയെടുക്കാത്തതും പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു.

ഷറഫുദ്ധീൻ കാട്ടാമ്പള്ളിയെ സസ്പെന്റ് ചെയ്ത വിഷയവുമായി ബദ്ധപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ പാർട്ടിയിൽ നിന്നും മാറി നിൽക്കുകയാണ്.

കെ.സുധാകരന്റെ ഗ്രൂപ്പ്കാരനായ ഷറഫുദ്ധീന് അദ്ധേഹം വർക്കിംഗ് പ്രസിഡണ്ടായതിന് ശേഷമുള്ള ഇടപെടലാണ് ഷറഫുദ്ധീൻ കാട്ടാമ്പള്ളിക്ക് തിരിച്ച് വരാൻ അവസരമൊരുക്കിയത്..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: