കണ്ണൂർ നഗരത്തിൽ ട്രാവൽ ഫോട്ടോഗ്രാഫി പ്രദർശനം

നവമ്പർ 9 വെള്ളിഴായ്ച വൈകിട്ട് ആരംഭിച്ച് 11ന് ഞായറാഴ്ച വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഫോട്ടോ പ്രദർശനം കണ്ണൂർ കാപ്പിറ്റൽ മാളിലാണ് നടക്കുന്നത്.

അന്താരാഷ്ട്ര തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവ ഫോട്ടോഗ്രാഫർ കണ്ണൂർ താണ സ്വദേശി ഷഹൻ അബ്ദുസ്സമദ് കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം പലതവണ സഞ്ചരിച്ച് പകർത്തിയ ലക്ഷക്കണക്കിന് ഫോട്ടോകളിൽ നിന്നും തെരെഞ്ഞെടുത്ത അമ്പതോളം ഫോട്ടോകളാണ് പ്രദർശനത്തിന് ഒരുങ്ങുന്നത്.

സ്‌കൂൾ കാലം തൊട്ടേ ഫോട്ടോഗ്രാഫിയിലുള്ള പ്രവീണ്യവും യാത്രയോടുള്ള താത്പര്യവും, ഇന്ത്യയിലെ വൈവിധ്യമാർന്ന സാംസ്കാരിക ജന വിഭാഗങ്ങളുമായുമുള്ള ബഹുമുഖമായ സൗഹൃദവുമാണ് ഫോട്ടോഗ്രാഫി രംഗത്ത് അന്താർഷ്ട്ര വേദികളിൽ ഷഹൻ എന്ന യുവ പ്രതിഭയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്.

ഇത്യയുടെ സംസ്കാരിക വൈവിധ്യങ്ങൾ ബഹുവർണ്ണ മനോഹരമായ ഫ്രയിമുകളിൽ അതി സാഹസികമായ യാത്രകളിലൂടെ പകർത്തിയ ഷഹൻ ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ള പുതിയ തലമുറയ്ക്ക് പരിശീലനങ്ങളും നൽകുന്നുണ്ട്.

മൈസൂരിലെ ഫൈനാർട്സ് കോളേജിൽ ഫോട്ടോഗ്രാഫിയിൽ ബിരുദാനന്തര വിദ്യാർത്ഥി കൂടിയായ ഷഹന്റെ ജന്മ നാട്ടിലെ ആദ്യ പൊതു പരിപാടികൂടിയാണ് ഇത്.

കണ്ണൂരിൽ ഉടൻ തന്നെ ഷഹൻ അബ്ദുസ്സമദും സുഹൃത്തുക്കളും ചേർന്ന് ആരംഭിക്കുന്ന ട്രാവൽ കഫെയുടെ പിന്നണിയിലുള്ള Battuta Events നാണ് എക്സിബിഷൻ ചുമതല.

കൂടുതൽ വിവരങ്ങൾക്കും, സ്പോണ്സർഷിപ്പിനുമായി +918377024979 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: