സൗജന്യ ചൈനീസ് അക്യൂപങ്ചർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തലശ്ശേരി കൊടുവള്ളിയിലെ ദി നീഡിൽ ചൈനീസ് അക്യൂപങ്ചർ ഹോസ്പിറ്റലും, ന്യൂമാഹി സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി പെരിങ്ങാടിയിലെ ഇന്ത്യൻ പബ്ലിക്ക് സ്കൂളിൽ സൗജന്യ ചൈനീസ് അക്യൂപങ്ചർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാന്ത്വനം ട്രസ്റ്റ് ചെയർമാൻ കെ കെ ബഷീർ അദ്ധ്യക്ഷം വഹിച്ച ചടങ്ങ് കണ്ണൂർ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ പി കെ സുരേഷ് ഉൽഘാടനം ചെയ്തു. ഡോ. അബ്ദുൽ ഗഫൂർ, ഡോ. അനുപമ, പഞ്ചായത്ത് മെമ്പർ ഫാത്തിമ, ടി കെ റഹൂഫ് എന്നിവർ ആശംസ അർപ്പിച്ചു. എൻ വി മുഹമ്മദലി സ്വാഗതവും ടി കെ വസിം നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: