വ്യാപാരികൾ വായമൂടിക്കെട്ടി പ്രതിഷേധിച്ചു

പേരാവൂർ : ബാങ്ക് അധികൃതരുടെ ഭീഷണി മൂലം വ്യാപാരി ബിനു ആത്മഹത്യചെയ്തതിൽ യു.എം.സി. പേരാവൂർ യൂണിറ്റ് പ്രവർത്തകർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ബിനുവിന്റെ കടങ്ങൾ ബാങ്ക് എഴുതിത്തള്ളുക, കുടുംബത്തെ സർക്കാർ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
പ്രതിഷേധ യോഗം ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. ബേബി പാറക്കൽ, വി.കെ.രാധാകൃഷ്ണൻ, വി.കെ.വിനേശൻ, ഒ.ജെ.ബെന്നി, രാജേഷ് പനയട, പ്രവീൺ കാരാട്ട്, വിനോദ് റോണക്സ് എന്നിവർ സംസാരിച്ചു.