കണ്ണൂർ ജില്ലയിലെ 37 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 37 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 7, ചെങ്ങളായി 1, ചെറുപുഴ 4, ചെറുതാഴം 1, ചിറക്കല്‍ 10,18,23, ചൊക്ലി 3, എരമം കുറ്റൂര്‍ 3,  എരുവേശ്ശി 5, ഇരിട്ടി നഗരസഭ 19, കടന്നപ്പള്ളി പാണപ്പുഴ 15, കാങ്കോല്‍ ആലപ്പടമ്പ 5,13, കുറ്റിയാട്ടൂര്‍ 15, മാടായി 14, മലപ്പട്ടം 2,4, മട്ടന്നൂര്‍ നഗരസഭ 6, മൊകേരി 13, മുഴപ്പിലങ്ങാട് 11, നടുവില്‍ 12, നാറാത്ത് 7,9,10,14, ന്യൂമാഹി 2, പാനൂര്‍ നഗരസഭ 40, പാപ്പിനിശ്ശേരി 16, പയ്യന്നൂര്‍ നഗരസഭ 42, പെരിങ്ങോം വയക്കര 6,13, രാമന്തളി 15, വളപട്ടണം 6 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ മട്ടന്നൂര്‍ നഗരസഭ 7, മൊകേരി 10, തൃപ്പങ്ങോട്ടൂര്‍ 16 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: