മാഹി സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബ് എറിഞ്ഞ കേസ്; ഒടുവില്‍ വാദി പ്രതിയായി; ബ്രാഞ്ച് സെക്രട്ടറിയും സഹായിയും അറസ്റ്റില്‍

കണ്ണൂർ: മാഹിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബ് എറിഞ്ഞ കേസില്‍ വാദി പ്രതിയായി. ബോംബേറ് നാടകത്തില്‍ ബ്രാഞ്ച് സെക്രട്ടറിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പന്തക്കല്‍ ബ്രാഞ്ച് സെക്രട്ടറി ബിജു ,സഹായി വിനോദ് എന്നിവരെയാണ് മാഹി പൊലീസ് സൂപ്രണ്ട് വംശീദര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിന് നേരെ ബോംബേറിഞ്ഞുവെന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് ബിജു തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാദി പ്രതിയായി മാറിയത്.വിനോദിനെ കൊണ്ട് തനിക്ക് നേരെ ബിജു ബോംബേറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിനോദിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വെളിവായത്. തുടര്‍ന്ന് ബിജുവിനെയും വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: