ബ്രണ്ണന്‍ കോളജില്‍ എബിവിപിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ച സംഭവം; ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: ബ്രണ്ണന്‍ കോളജിലെ എ.ബി.വി.പിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നടപടി. ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരെ കോളജ് പ്രിന്‍സിപ്പാല്‍ സസ്‌പെന്‍ഡ് ചെയ്തു. വിഷ്ണു പി വി, സരീഷ്, വരുണ്‍, അക്ഷയ് രമേശ്, അഭിനന്ദ് കെ സി, സൗരവ് ബാലന്‍, ജോബിസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.സംഭവത്തിനുപിന്നാലെ കോളജിനുമുന്നില്‍ എബിവിപി സമരം ആരംഭിച്ചിരുന്നു. സംസ്ഥാന സമിതി അംഗം വിശാഖ് പ്രേമനാണ് സമരത്തിന് നേതൃത്വം നൽകിയത്.എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി കോളജിന് മുന്നില്‍ വിശാഖ് പ്രേമന്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: