കണ്ണൂര്‍ ദസറയ്ക്ക് ഞായറാഴ്ച തുടക്കം

കണ്ണൂര്‍:കണ്ണൂര്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും, പിആര്‍ഡി, സാംസ്‌കാരിക വകുപ്പ്, കുടുംബശ്രീ, ഫോക് ലോര്‍ അക്കാദമി, ലൈബ്രറി കൗണ്‍സില്‍, സഹകരണവകുപ്പ് എന്നിവരുടെ സഹകരണത്തോടെ  സംഘടിപ്പിക്കുന്ന കണ്ണൂര്‍ ദസറ സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെ കണ്ണൂര്‍ടൗണ്‍ സ്‌ക്വയറില്‍ നടക്കും.എല്ലാ ദിവസവുംവൈവിധ്യമാര്‍ന്ന പരിപാടികളാണ് കണ്ണൂര്‍ ദസറയുടെ ഭാഗമായി ഒരുക്കിയിട്ടുളളത്.  വിവിധ ദിവസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ കേരളത്തിനകത്തും പുറത്തുമുളള പ്രശസ്തരായ കലാകാരന്മാര്‍ അണിനിരക്കും. എല്ലാ ദിവസവും വൈകിട്ട് ആറ് മണി മുതല്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് പരിപാടികള്‍.  കലാപരിപാടികള്‍ക്ക് പുറമെ കുടുംബശ്രീ ഒരുക്കുന്ന വിപണനമേള, ഫുഡ്‌കോര്‍ട്ട് എന്നിവ ടൗണ്‍ സ്‌ക്വയറില്‍ ഉണ്ടാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: