കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക്; പരിഹരിക്കാന്‍ വിപുലമായ നവീകരണ പദ്ധതി

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പതിനൊന്ന് റോഡുകള്‍ വികസിപ്പിക്കുന്നതിന് പുറമെ സൗത്ത് ബസാറില്‍ ഫ്ലൈഓവറും മേലെ ചൊവ്വയില്‍ അടിപ്പാതയും വരും. കേരള റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല. പദ്ധതികളുടെ നടത്തിപ്പിന് ഓഫിസ് സൗകര്യങ്ങളടക്കം മെച്ചപ്പെടുത്തേണ്ടതുണ്ട്. തെക്കീ ബസാര്‍ , എ.കെ.ജി സര്‍ക്കിള്‍, കാള്‍ടെക്സ് ജംങ്ഷന്‍ തുടങ്ങിയ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ഫ്ലൈഓവര്‍ വരുന്നത്. മേലെ ചൊവ്വയില്‍ കണ്ണൂര്‍–തലശേരി റൂട്ടിലാണ് അടിപ്പാത. 150 കോടി രൂപയാണ് നിര്‍മാണ ചെവല്. ഫ്ലൈഓവറിനോടനുബന്ധിച്ച് ഇരു വശത്തും ഏഴ് മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡും രണ്ടര മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ടാകും. പദ്ധതി ലക്ഷ്യത്തിലെത്താന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞ സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതിയുടെ പ്രൊജക്ട് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റും രൂപീകരിച്ചു. സ്വന്തം ഓഫിസിലേക്ക് മാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയുമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: