കണ്ണൂരിൽ രാത്രി ഓട്ടം വിളിച്ച് ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ചു

കണ്ണൂർ: രാത്രി ഓട്ടം വിളിച്ച് ഡ്രൈവറെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഓട്ടോ ഡ്രൈവർ കണ്ണൂർ സിറ്റിയിലെ കെ.ടി.നിഹാലി(25)നാണ് പരിക്കേറ്റത്. രാത്രി 11.30-ഓടെയാണ് സംഭവം. കാൽടെക്സ് സി.എച്ച്. സർക്കിളിന് സമീപത്തുനിന്നാണ് മൂന്നുപേർ തോട്ടടയിലേക്ക് പോകാനായി ഓട്ടോ വിളിച്ചത്. എന്നാൽ താഴെചൊവ്വ റെയിൽവ ഗേറ്റ് കഴിഞ്ഞപ്പോൾ ഓട്ടോ നിർത്താനാവശ്യപ്പെട്ടു. ഓട്ടോയിൽനിന്നിറങ്ങിയ പ്രതികൾ പണം നൽകാതെ നിഹാലിനുനേരേ കത്തിവീശുകയായിരുന്നു. വയറിന് പരിക്കേറ്റ നിഹാലിനെ പോലീസെത്തിയാണ് എ.കെ.ജി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടർന്ന് ഓട്ടോ ഡ്രൈവർമാർ രാത്രി 12.30-ന് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: