എയർ ഇന്ത്യ വിമാന കമ്പനി മ്യതദേഹം വെച്ചു കൊണ്ടുള്ള കൊള്ളയടി അവസാനിപ്പിക്കണം ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ

ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങളോടുള്ള എയർ ഇന്ത്യയുടെ കടുത്ത അവഗണന തുടരുന്നു

മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കണം എന്ന പ്രവാസികളുടെ വർഷങ്ങളായുള്ള മുറവിളി അധിക്യതർ കണ്ടില്ല എന്ന് നടിക്കുകയാണ്

ഗൾഫിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാൻ ഗൾഫിലെ സാമൂഹിക പ്രവർത്തകരും സംഘടനകളും ശ്രമിക്കുന്നതിനിടെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചാർജ് വർദ്ധിപ്പിച്ചു കൊണ്ട് രാജ്യത്തിന്റെ വിമാന കമ്പനി കൂടിയായ എയർഇന്ത്യ പ്രവാസികൾക്ക് കനത്ത പ്രഹരമേൽപ്പിച്ചിരിക്കുന്നത് .

ഈ പ്രശ്നത്തിൽ പ്രവാസികൾ മാത്രമല്ല അവരുടെ കുടുംബങ്ങളും ജാതി മത രാഷ്ട്രീയഭേദമന്യേ എല്ലാ രാഷ്ട്രീയ മറ്റ് ഇതര പ്രസ്ഥാനങ്ങളും പ്രതികരിക്കികയും പ്രതിഷേധങ്ങളുമായി മുന്നോട്ടു വരേണ്ടതാണെന്നും ഓർമപ്പെടുത്തുന്നു

എയർ ഇന്ത്യയുടെ ഏറ്റവും ലാഭകരമായ സെക്ടറുകളിൽ ഒന്നാണ് ഗൾഫ് സെക്ടർ , എന്നും എയർ ഇന്ത്യ അധികാരികൾ അവഗണിക്കുന്നതും ദ്രോഹിക്കുന്നതും ഇതേ സെക്ടറിലെ യാത്രക്കാരായ ഇന്ത്യകാരെ തന്നെയാണ് എന്നുള്ളതും വളരെ വിചിത്രമായ കാര്യമാണ് .

ഗൾഫിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങളോടുള്ള എയർ ഇന്ത്യയുടെ അവഗണന അവസാനിപ്പിക്കുന്നതിന് അതി ശക്തമായ പ്രതിഷേധങ്ങളും സമരമുറകളുമായി ഇറങ്ങിത്തിരിക്കുകയാണ് GKPWA

എയർ ഇന്ത്യയുടെ അവഗണന അവസാനിപ്പിക്കുന്നതിന് അതി ശക്തമായ പ്രതിഷേധങ്ങളും സമരമുറകളുമായി ഇറങ്ങിത്തിരിക്കുകയാണ് ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ സോസിയേഷൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: