കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസ് പരിസരം ശുചീയാക്കി :കുരുന്നുകളും അധ്യാപകരും

കണ്ണാടിപ്പറമ്പ്: കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയം ശുചിത്വ ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി 2018 ഒക്ടോബർ 2 വരെ സംഘടിപ്പിക്കുന്ന സ്വച്ഛതാ ഹി സേവ ( ശുചിത്വം തന്നെ സേവനം) എന്ന ക്യാമ്പയിന്റെ ഭാഗമായി ഉള്ള നാറാത്ത് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന പരിപാടി ഭാഗമായി കണ്ണാടിപ്പറമ്പ് എൽ.പി . സ്കൂൾ കുട്ടികളും അധ്യാപകരും പ്ലാസ്റ്റിക്ക് മാലിന്യവും ചപ്പുചവറുകളും നിറഞ്ഞ കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസ് പരിസരവും സ്കൂൾ പരിസരവും വൃത്തിയാക്കി .പൊതു സ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശമുൾക്കൊണ്ടു കൊണ്ടും ,ശുചീകരണ പ്രക്രിയ പാഠപുസ്തക താളുകളിൽ മാത്രം ഒതുങ്ങേണ്ടതല്ല എന്നും ശുചീകരണ പ്രവൃത്തിയിലൂടെ കുരുന്നുകൾ സാമൂഹത്തിന് കാണിച്ചു കൊടുത്തു .വരും ദിവസങ്ങളിലും വൈകുന്നേരങ്ങളിലെ ഇടവേളകളിൽ ശുചീകരണ പ്രവൃത്തികൾ തുടരും.പ്രധാന അധ്യാപിക പി.ശോഭ ,സി, ജമീല ,രമ്യാ രാജൻ, ചൈതന്യ, ആതിര, ഹസീന ,ബീന എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.സ്കൂൾ സംരക്ഷണ സമിതിയുടെയും പി ടി എ യുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന മൊടപ്പത്തി നാരായണൻ അവതരിപ്പിക്കുന്ന ശുചീത്വ ബോധവൽക്കരണ ഏകാങ്ക നാടകം കുമാരേട്ടന്റെ സങ്കടം ഒക്ടോബർ 1 തിങ്കളാഴ്ച 2 മണിക്ക് കണ്ണാടിപ്പറമ്പ്. എൽ.പി സ്കൂളിൽ വെച്ചു നടക്കും. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി – നമ്മുടെ രാഷ്ട്രപിതാവ് ചിത്രപ്രദർശനവും ഉണ്ടായിരിക്കുന്നതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: