കണ്ണൂർ കീഴ്പ്പള്ളി ചതിരൂർ വനത്തിൽ വ്യാജ വാറ്റ് കേന്ദ്രം; എക്സൈസ്കാർ തകർത്തു.

കീഴ്പള്ളി: ചതിരൂർ വനത്തിൽ വ്യാജ വാറ്റ് കേന്ദ്രം തകർത്തു. കണ്ണൂർ അസി.എക്സൈസ് കമ്മീഷണർ അൻസാരി ബീഗുവിന് ലഭിച്ച

രഹസ്യ വിവരത്തെ തുടർന്ന് ചതിരൂർ വനാതീർത്തിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ കാട്ടരുവിയോട് ചേർന്ന ഭാഗത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ 100 ലിറ്റർ വാഷും പാത്രങ്ങളും മറ്റു വാറ്റുപകരണങ്ങളും കണ്ടെടുത്തത്. ചതിരൂർ മേഖലയിൽ ചാരായവിൽപ്പന നടത്തുന്നതിനായി തയ്യാറാക്കിയ വാഷാണെന്നാണ് സൂചന. പ്രതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് മാസം മുൻപ് ചതിരൂർ ഭാഗത്ത് നിന്നും ഇരിട്ടി എക്സൈസ് ചാരായസഹിതം ഒരാളെ പിടികൂടി റിമാന്റ് ചെയ്തിരുന്നു. റയിഡിൽ ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയിലത്ത്, പ്രിവന്റീവ് ഓഫീസർ ടി.കെ.വിനോദൻ, അസി.എക്സൈസ് കമ്മീഷണരുടെ സ്പെഷ്യൽ ടീം അംഗങ്ങളായ
പ്രിവന്റീവ് ഓഫീസർ എം.പി സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.മജീദ്, പി.മധു, പി.പി.സുഹൈൽ , പി.ജലീഷ്, കെ.കെ.ബിജു, വി.കെ.അനിൽകുമാർ, എക്സൈസ് ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. വാഷും മറ്റു വാറ്റുപകരണ ങ്ങളും സംഭവ സ്ഥലത്ത് വച്ച് തന്നെ നശിപ്പിച്ചു. വനാതിർത്തി മേഖലകളിൽ ശക്തമായ റെയ്ഡുകളും, വനം വകുപ്പുമായി ചേർന്ന് സംയുക്തമായ റൈഡുകൾ സംഘടിപ്പിക്കുമെന്നും ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: