തളിപ്പറമ്പ: ക്ഷേമനിധിയിലേക്കു സ്വീകരിച്ച തുക ക്ഷേമനിധിയിൽ അടയ്ക്കാതെ തട്ടിപ്പു നടത്തിയതിൽ കേസെടുത്തു.

തളിപ്പറമ്പ്: പ്രവാസിസംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസിൽ ക്ഷേമനിധിയിലേക്കു സ്വീകരിച്ച തുക ക്ഷേമനിധിയിൽ അടയ്ക്കാതെ

തട്ടിപ്പു നടത്തിയതിൽ കേസെടുത്തു. രണ്ടു വർഷത്തോളമായി കോടതി റോഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘം ഏരിയ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചാണു തട്ടിപ്പ് നടന്നത്. ഇതിൽ പ്രവാസി ക്ഷേമനിധിയിലേക്ക് ആറായിരത്തിൽ അധികം രൂപ അടച്ച അഞ്ചാംപീടിക എളമ്പിലാൻ നാലക്കണ്ടി എൻ.ചന്ദ്രന്റെ(59) പരാതിയാണു കേസെടുത്തത്.

ഓഫീസ് ജീവനക്കാരി പട്ടുവം മുറിയാത്തോട് കുളത്തുവളപ്പിൽ കവിത രാജീവൻ(36), പ്രവാസി സംഘം ഏരിയ സെക്രട്ടറിയായിരുന്ന പറശിനിക്കടവ് നടക്കൽ കൃഷ്ണൻ(53) എന്നിവരുടെ പേരിലാണ് കേസ്. തളിപ്പറമ്പിലും പരിസരങ്ങളിലുമുള്ള 200 ൽ അധികം പേർ തട്ടിപ്പിനിരയായെന്നാണ് കരുതുന്നത്. 15 ലക്ഷത്തോളം രൂപയെങ്കിലും ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. പ്രവാസി ക്ഷേമനിധിയിലേക്ക് അംശാദായം എന്ന പേരിൽ പ്രതിമാസം 400 രൂപ വീതമാണ് ഇവിടെ സ്വീകരിച്ച് വന്നത്. ഇത്തരത്തിൽ 200 അധികം പേരിൽ നിന്ന് 2000 രൂപ മുതൽ 25000 രൂപ വരെ തുക സ്വീകരിച്ച് ക്ഷേമനിധിയിൽ അടയ്ക്കാതെ തട്ടിപ്പു നടത്തുകയായിരുന്നു.

രണ്ടു വർഷത്തോളമായി ഈ ഓഫീസിൽ ഇത്തരത്തിൽ പണം അടച്ചവർ പിന്നീടു ക്ഷേമനിധി ഓഫീസിൽ പോയി അന്വേഷിച്ചപ്പോഴാണു പണം അടച്ചിട്ടില്ലെന്ന് മനസിലായത്. സിപിഎമ്മിനു കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘത്തിൽ രണ്ടു വർഷത്തോളമായി തട്ടിപ്പ് നടന്നിട്ടും ഇതിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും പ്രവാസി സംഘത്തിന്റെ സീലും ലെറ്റർപാഡും മറ്റും കൃഷ്ണൻ ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായതെന്നുമായിരുന്നു സംഘം നേതാക്കളുടെ മറുപടി. ഓഫീസ് ജീവനക്കാരിയായ കവിതയ്ക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തളിപ്പറമ്പ്∙ പ്രവാസിസംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസിൽ ക്ഷേമനിധിയിലേക്കു സ്വീകരിച്ച തുക ക്ഷേമനിധിയിൽ അടയ്ക്കാതെ തട്ടിപ്പു നടത്തിയതിൽ കേസെടുത്തു. രണ്ടു വർഷത്തോളമായി കോടതി റോഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘം ഏരിയ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചാണു തട്ടിപ്പ് നടന്നത്. ഇതിൽ പ്രവാസി ക്ഷേമനിധിയിലേക്ക് ആറായിരത്തിൽ അധികം രൂപ അടച്ച അഞ്ചാംപീടിക എളമ്പിലാൻ നാലക്കണ്ടി എൻ.ചന്ദ്രന്റെ(59) പരാതിയാണു കേസെടുത്തത്.

ഓഫീസ് ജീവനക്കാരി പട്ടുവം മുറിയാത്തോട് കുളത്തുവളപ്പിൽ കവിത രാജീവൻ(36), പ്രവാസി സംഘം ഏരിയ സെക്രട്ടറിയായിരുന്ന പറശിനിക്കടവ് നടക്കൽ കൃഷ്ണൻ(53) എന്നിവരുടെ പേരിലാണ് കേസ്. തളിപ്പറമ്പിലും പരിസരങ്ങളിലുമുള്ള 200 ൽ അധികം പേർ തട്ടിപ്പിനിരയായെന്നാണ് കരുതുന്നത്. 15 ലക്ഷത്തോളം രൂപയെങ്കിലും ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. പ്രവാസി ക്ഷേമനിധിയിലേക്ക് അംശാദായം എന്ന പേരിൽ പ്രതിമാസം 400 രൂപ വീതമാണ് ഇവിടെ സ്വീകരിച്ച് വന്നത്. ഇത്തരത്തിൽ 200 അധികം പേരിൽ നിന്ന് 2000 രൂപ മുതൽ 25000 രൂപ വരെ തുക സ്വീകരിച്ച് ക്ഷേമനിധിയിൽ അടയ്ക്കാതെ തട്ടിപ്പു നടത്തുകയായിരുന്നു.

രണ്ടു വർഷത്തോളമായി ഈ ഓഫീസിൽ ഇത്തരത്തിൽ പണം അടച്ചവർ പിന്നീടു ക്ഷേമനിധി ഓഫീസിൽ പോയി അന്വേഷിച്ചപ്പോഴാണു പണം അടച്ചിട്ടില്ലെന്ന് മനസിലായത്. സിപിഎമ്മിനു കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘത്തിൽ രണ്ടു വർഷത്തോളമായി തട്ടിപ്പ് നടന്നിട്ടും ഇതിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും പ്രവാസി സംഘത്തിന്റെ സീലും ലെറ്റർപാഡും മറ്റും കൃഷ്ണൻ ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായതെന്നുമായിരുന്നു സംഘം നേതാക്കളുടെ മറുപടി. ഓഫീസ് ജീവനക്കാരിയായ കവിതയ്ക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: