ഇന്ന് മെഡിക്കല്‍ ഷോപ്പുകള്‍ അടച്ച് സമരം

കണ്ണൂർ: രാജ്യത്തെ ഔഷധ വ്യാപാരികള്‍ ഇന്ന് മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് സമരം നടത്തും. ഇ-ഫാര്‍മസി നിയമവിധേയമാക്കാനുള്ള കേന്ദ്ര

സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം.

ഔഷധ വ്യാപാരമേഖല വിദേശ, സ്വദേശ കുത്തകകള്‍ക്ക് തുറന്ന് കൊടുക്കുന്നതിനായി നിലവിലെ ഡ്രഗ്സ് ആന്‍റ് കോസ്മെറ്റിക്സ് ആക്ടില്‍ ഭേദഗതി വരുത്തുന്ന കരട് വിജ്ഞാപനത്തിനെതിരെയാണ് ഔഷധ വ്യാപാരികളുടെ സമരം.

ഔഷധ മേഖലയിൽ ഓൺലൈൻ വ്യാപാരം നടപ്പിലായാൽ 8 ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരുമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻറ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ഗുണനിലവാരമില്ലാത്തതും വ്യാജവുമായ മരുന്നുകള്‍ വില്‍ക്കാനുള്ള അവസരം സൃഷ്ടിക്കുമെന്നും ഇവര്‍ പറയുന്നു.

ഔഷധങ്ങള്‍ സര്‍ക്കാരിന്‍റെ വിലനിയന്ത്രണത്തില്‍ നിന്ന് മാറാനും ഈ വിജ്ഞാപനം കാരണമാകും. കേരളത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ റീട്ടെയില്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നടത്തുന്ന പരിശോധന അവസാനിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: