മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂരിൽ നടത്തിയ എസ്പി ഓഫിസ് മാർച്ചിൽ സംഘർഷം
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂരിൽ നടത്തിയ എസ്പി ഓഫിസ് മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടായിരുന്നു കണ്ണൂർ എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് തടയുന്നതിന് പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ തടയാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് തടയാനും ശ്രമം നടത്തി. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
——————————
*ADVERTISEMENT*
Enjoy Easy & Secure Shopping with PULIMART.
എല്ലാ പ്രൊഡക്ടുകളും
അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!
PULIMART
Call Customer Service on 6235235051
https://pulimart.page.link/oVu4rsV9S6VVKEbU9
ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!