പയ്യന്നൂരില്‍ പെട്രോള്‍ പമ്പില്‍ നിന്നും കാണാതായ ബസ് പഴയങ്ങാടിയില്‍ വീട്ടു മതില്‍ തകര്‍ത്ത നിലയില്‍

പഴയങ്ങാടി: ഓട്ടം കഴിഞ്ഞ് പെട്രൊൾ പമ്പിൽ നിർത്തിയിട്ട ബസ് അപ്രത്യക്ഷമായി പിന്നിട് നടത്തിയ അന്വേഷണത്തിൽ കിലോമീറ്ററുകൾ അപ്പുറം വീട്ടു മതിൽ തകർത്ത നിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി 8 മണിയോടെ ഓട്ടം കഴിഞ്ഞ് പയ്യന്നൂർ നഗരസഭാ ഓഫീസിന് സമീപത്തെ പെട്രൊൾ പമ്പിൽ നിർത്തിയിട്ട കണ്ണൂർ – പയ്യന്നൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന KL 13 AJi2390 നമ്പർ ശ്രീ മുകാംബിക ബസാണ് പഴയങ്ങാടി എരിപുരം അടുത്തില ഇറക്കത്തിൽ പ്രവാസിയായ മീത്തലെ പുരയിൽ മഹമ്മൂദിന്റെ വീട്ടു മതിൽ തകർത്തത്.

ഇന്ന് രാവിലെ 6 മണിയോടെ ഓട്ടം പോകാനായി ബസിലെ ഡ്രൈവറും കണ്ടക്ടറും കൂടി പമ്പിൽ എത്തിയപ്പോൾ ബസ് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബസ് എരിപുരത്ത് കണ്ടെത്തിയത്. സഹജീവനക്കാരോ ബസുടമയോ അറിയാതെ രണ്ട് ദിവസം മുമ്പ് ജോലിക്ക് കയറിയ ക്ലീനർ ലജിത്ത് രാത്രിയിൽ ബസുമായി സ്ഥലം വിടുകയായിരുന്നു.ഇയാൾ എന്തിനാണ് രാത്രിയിൽ ബസുമായി പോയത് എന്നത് ദുരൂഹമാണ്. ബസുടമ ക്ലീനർക്കെതിരെ പയ്യന്നൂർ പോലീസിൽ പരാതി നൽകി. മതിൽ തകർത്ത സംഭവത്തിൽ വീട്ടുടമ നാട്ടിൽ ഇല്ലാത്തതിനാൽ ഇയാളുടെ സഹോദരൻ നൗഷാദ് പഴയങ്ങാടി പോലീസിൽ പരാതി നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: