വിസ്ഡം സ്റ്റുഡന്റ്സ് ഏകദിന മോറൽ സ്കൂൾ സംഘടിപ്പിച്ചു

കണ്ണൂർ: വിദ്യാർത്ഥികൾക്കിടയിൽ ജീർണ്ണതയും അരാജകത്വ പ്രവണതയും വർദ്ധിച്ചു വരുന്ന പുതിയ കാലഘട്ടത്തിൽ ഇതിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കണ്ണൂർ മേഖല ഏകദിന മോറൽ സ്കൂൾ സംഘടിപ്പിച്ചു.

സെപ്തംബർ 23ന് തലശ്ശേരിയിൽ വച്ച് നടക്കുന്ന ഹയർ സെകണ്ടറി വിദ്യാർത്ഥി സമ്മേളനമായ ‘ഹൈസെക്കി’ന്റെ ഭാഗമായി താഴെചൊവ്വ സലഫി സെന്ററിൽ നടന്ന പ്രോഗ്രാമിൽ വിസ്ഡം സ്റ്റുഡന്റ്സ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ശുക്കൂർ ചക്കരക്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കണ്ണൂർ മേഖല പ്രസിഡന്റ് അത്തീഫ് ചാല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല സെക്രട്ടറി ഇംതിയാസ് മൗവഞ്ചേരി സ്വാഗതം പറഞ്ഞു.

വിവിധ സെഷനുകളിലായി സലീം ചൊവ്വ, അബ്ദുൽ മജീദ് മദനി, അക്രം വളപട്ടണം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

അരാഷ്ട്രീയ വാദങ്ങൾക്കും വിവേകശൂന്യ പ്രവർത്തനങ്ങൾക്കുമുപരിയായി വിചിന്തനത്തോടെയുള്ള പ്രവർത്തനത്തോടൊപ്പം ദൈവിക ചിന്തയുമാണ് മനുഷ്യ മനസ്സുകളെ ഇളക്കിമറിക്കേണ്ടത്. സോഷ്യൽ മീഡിയയുടെ ദുരുപയോഗം ഇന്ന് വർദ്ധിച്ചുവരികയാണ്. ഇതിനെതിരെ ശക്തമായ നടപടികൾ ഉത്തരവാദിത്തപ്പെട്ടവർ കൈക്കൊള്ളണം. സംസ്ഥാനത്ത് പ്രളയത്തോടനുബന്ധിച്ച് വിവിധ പ്രളയബാധിത ഇടങ്ങളിൽ വിദ്യാർത്ഥികൾക്ക് ചെയ്യാൻ അവരുടേതായ കർമ്മങ്ങളുണ്ട് – മോറൽ സ്കൂൾ ചർച്ച ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: