ചരിത്രത്തിൽ ഇന്ന് ആഗസ്ത് – 28

ആഗസ്ത് 28 ദിവസവിശേഷം…
സുപ്രഭാതം…
ബി. സി. 30- ടോളമി വംശത്തിലെ അവസാന ഫറോവ ക്ലിയോപാട്ര ആത്മഹത്യ ചെയ്തു . (പാമ്പിനെ കൊണ്ട് കൊത്തിച്ചാണ് മരിച്ചതെന്ന് പറയുന്നു) മരണം സംബന്ധിച്ചും തീയ്യതി സംബന്ധിച്ചു അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്..
1789… വില്യം ഹെർഷൽ ശനിയുടെ ഉപഗ്രഹമായ Encelands കണ്ടു പിടിച്ചു..
1845- പ്രശസ്ത സയൻസ് മാസികയായ സയന്റിഫിക്ക് അമേരിക്കയിൽ പ്രസിദ്ധീകരണം ആരംഭിച്ചു..
1884- ടൊർണാഡോയുടെ നിലവിലെ ആദ്യ ഫോട്ടോ USA യിലെ സൗത്ത് ഡാക്കോട്ടയിൽ നിന്ന് എടുത്തു…
1904- ഇന്ത്യയിലെ ആദ്യത്തെ കാർ റാലി കൊൽക്കത്ത- ബാരഖ്പൂർ നടന്നു..
1937- ടൊയോട്ട മോട്ടോർ കോർപ്പറേഷൻ നിലവിൽ വന്നു….
1963- മാർട്ടിൻ ലൂതർ കിങ്ങ് ജൂനിയറിന്റെ എനിക്കുമൊരു സ്വപ്നമുണ്ട് (I have a dream) എന്ന പ്രസംഗം
1963- ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന പാലം വാഷിങ്ടണിലെ എവർഗ്രീൻ പോയന്റ് ബ്രിഡ്ജ് ഗതാഗതത്തിന് തുറന്ന് കൊടുത്തു.,
1986- ഭാഗ്യശ്രി സേഥ് ചെസിൽ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി…
2014- ജൻ ധൻ യോജന പദ്ധതി ആരംഭിച്ചു..
2016- ഓക്സിജനിൽ പറക്കുന്ന സ്ക്രം ജറ്റ് ഐ എസ് ആർ ഒ വിക്ഷേപിച്ചു.

ജനനം
1855- സ്വർണ കുമാരി ദേവി – ടാഗൂറിന്റെ മൂത്ത സഹോദരി.. ബംഗാളി എഴുത്തു കാരി…
1863- പുലയ രാജാ എന്നറിയപ്പെടുന്ന അയ്യൻകാളി…
1896- ഫിറാഖ് ഗോരഖ് പുരി ഉറുദു സാഹിത്യ കാരൻ.,,, 1969 ജ്ഞാനപീഠം.
1928- ഡോ. എം.ജി.കെ മേനോൻ… ശാസ്ത്രജ്ഞൻ, വി.പി.സിങ് മന്ത്രിസഭയിലെ മന്ത്രി..
1934- ഗായിക എ പി കോമള
1983,…. ലസിത് മലിംഗ
ശ്രീലങ്കയുടെ മുൻ ഫാസ്റ്റ് ബൗളർ..

ചരമം
1980- മഹാകവി വെണ്ണിക്കുളം ഗോപാലകുറുപ്പ്
1984- മുഹമ്മദ് നജീബ് ഈജിപ്തിന്റെ ആദ്യ പ്രസിഡണ്ട്, വിപ്ലവ നേതാവ്.
(എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: