അ​ടു​ത്തി​ല​യി​ൽ ബ​സ് മ​റി​ഞ്ഞ് 25 പേ​ർ​ക്കു പ​രി​ക്ക്

പ​ഴ​യ​ങ്ങാ​ടി: സ്വ​കാ​ര്യ ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് 25 ഓ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​വ​രു​ന്ന പി​ലാ​ത്ത​റ-​പ​ഴ​യ​ങ്ങാ​ടി കെ​എ​സ്ടി​പി റോ​ഡി​ലെ അ​ടു​ത്തി​ല വ​ള​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
പ​ഴ​യ​ങ്ങാ​ടി​യി​ൽ​നി​ന്ന് പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
എ​തി​രേ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​മു​ള്ള വൈ​ദ്യു​ത പോ​സ്റ്റി​ൽ ത​ട്ടി റോ​ഡ​രി​കി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
നാ​ട്ടു​കാ​രു​ടെ സം​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ലും അ​ഗ്നി​ശ​മ​ന സേ​ന, ആം​ബു​ല​ൻ​സ് സേ​വ​ന​വും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ര​ക്ഷ​യാ​യി.
സാ​ര​മാ​യി പ​രി​ക്കേ​റ്റ കൊ​ട്ടി​ല സ്വ​ദേ​ശി​യാ​യ ബ​സ് ഡ്രൈ​വ​ർ മ​നോ​ജി​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ബ​സ് ക​ണ്ട​ക്ട​ർ ഏ​ഴി​ലോ​ട് സ്വ​ദേ​ശി റാ​നി​ഷ്, ക്ലീ​ന​ർ അ​ടു​ത്തി​ല​യി​ലെ പ്ര​കാ​ശ​ൻ (38), യാ​ത്ര​ക്കാ​രാ​യ രാ​ജ​മ്മചെ​റു​കു​ന്ന് (47), കോ​ഴി ബ​സാ​റി​ലെ ജു​സൈ​ല (19), പ്ര​നി​ല ഏ​ഴോം (26), സോ​ഫി എ​രി​പു​രം (35), കൃ​ഷ്ണ​ൻ നീ​ലേ​ശ്വ​രം (42), സ​ന്തോ​ഷ് (37), വേ​ണു​ഗോ​പാ​ല​ൻ വെ​ള്ളോ​റ (45) , കു​ഞ്ഞി പ​ത്തു​മു​ട്ടം (52), മാ​ള​വി​ക ചെ​റു​വ​ത്തൂ​ർ (19), ബീ​ന എ​രി​പു​രം (22), ശ​ര​ണ്യ നീ​ലേ​ശ്വ​രം (18) , മ​ജീ​ദ് എ​ട്ടി​ക്കു​ളം (38), ശി​വ​ദാ​സ​ൻ വെ​ങ്ങ​ര കി​യ്യ​ചാ​ൽ (55), അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ജ​സ്വ​ന്ത് കു​മാ​ർ (3o), ലെ​നി​ൻ വെ​ങ്ങ​ര (36) എ​ന്നി​വ​രെ​യും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​സാ​ര പ​രി​ക്കേ​റ്റ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു.
 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: