ആ​ഘോ​ഷ ദിനങ്ങളെത്തി, ഗ​താ​ഗ​തക്ക​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി ന​ഗ​രം

0

ക​ണ്ണൂ​ർ: തി​രു​വോ​ണം- ബ​ക്രീ​ദ് ആ​ഘോ​ഷ​ങ്ങ​ൾ പ​ടി​വാ​തു​ക്ക​ൽ എ​ത്തി നി​ൽ​ക്കെ ന​ഗ​ര​ത്തി​ൽ ജ​ന​ങ്ങൾക്കും ​വാ​ഹ​ന​ങ്ങ​ൾക്കും നി​ന്നു തി​രി​യാ​ൻ പോ​ലും ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​കുന്നു. ഉ​ത്സ​വാ​ഘോ​ഷത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഉ​ദ്ഘാ​ട​ന​ങ്ങ​ളും വി​ഐ​പി​ക​ളു​ടെ സാ​ന്നി​ധ്യ​വും കൂ​ടി ആ​യ​തോ​ടെ ന​ഗ​രം ജ​ന​ത്തി​ര​ക്കി​ൽ വീ​ർ​പ്പ് മു​ട്ടു​ക​യാ​ണ്.
ഇ​ന്ന​ലെ വി​ഘ്നേ​ശ്വ​ര നി​മ​ജ്ജ​നം കൂ​ടി ആ​യ​തോ​ടെ ന​ഗ​ര​ത്തി​ൽ എ​ത്തി​പ്പെ​ട്ട​വ​ർ മ​ണി​ക്കൂ​റോ​ളം വാ​ഹ​ന​ങ്ങ​ളി​ലും വാ​ഹ​നം കി​ട്ടാ​തേ​യും കു​ഴ​ങ്ങി. 31 ന് സ്കൂളുകളും അവധിയിലേക്ക് പ്രവേശിക്കുന്നതോടെ നഗരത്തിലെ തിരക്ക് ഇരട്ടിയാകും. 


കളക്ടറേറ്റ് മൈ​താ​നി​യി​ൽ 

കാ​ർ​ഷി​ക ഉ​ത്പ​ന്ന  പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും

ഓ​ണ​സ​ദ്യ​യു​ടെ വി​ഭ​വ​ങ്ങ​ളും നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളും കാ​ർ​ഷി​ക പ​ര​ന്പ​രാ​ഗ​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യുമാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ യു​ണി​റ്റു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ, വ​നി​താ ചെ​റു​കി​ട സം​ഘ​ങ്ങ​ൾ ത​യാ​റാ​ക്കി​യ വി​വി​ധ​ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ മേ​ള​യി​ൽ ഉ​ണ്ട്. 
കു​ടാ​തെ വി​വി​ധ ഇ​നം കാ​ർ​ഷി​ക വി​ള​ക​ൾ, പ​ര​ന്പ​രാ​ഗ​ത മ​ൺ ച​ട്ടി​ക​ൾ, ക​ല​ങ്ങ​ൾ, ഇ​രു​ന്പ് പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യും വി​ല്പ​ന​യ്ക്കൊ​രു​ക്കി​യി​ട്ടു​ണ്ട്. കു​ടും​ബശ്രീ​യു​ടെ പാ​യ​സ​വും അ​ച്ചാ​റും ബേ​യ്ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ൽ സ​ജീ​വ​മാ​ണ്.

ടൗ​ൺ സ്ക്വ​യ​റി​ൽ 
കൈ​ത്ത​റി​യും ക​ര​കൗ​ശ​ല​വും

ഓ​ണ​ക്കോ​ടി​യ്ക്കാ​യി കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​ര​വു​മാ​യി ജി​ല്ല​യി​ലെ 20 കൈ​ത്ത​റി സൊ​സൈ​റ്റി​ക​ളു​ടെ വി​ല്പ​ന ഷാ​ളു​ക​ൾ ടൗ​ൺ സ്ക്വ​യ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഷ​ർ​ട്ടു​ക​ൾ, സാ​രി, ലു​ങ്കി, മു​ണ്ടു​ക​ൾ, ബെ​ഡ്ഷീ​റ്റു​ക​ൾ തു​ട​ങ്ങി വി​വി​ധ​ത​രം കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ൾ 20 ‍ശ​ത​മാ​നം കി​ഴി​വോ​ടെ ല​ഭി​ക്കും.
കേ​ര​ളാ ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​നും കൈ​ര​ളി​യും സം​യു​ക്ത​മാ​യി സം​ഘ​ടിപ്പി​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ ക​ര​കൗ​ശ​ല മേ​ള​യി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ൾ വീ​ട്ടി​യി​ലും തേ​ക്കി​ലും തീ​ർ​ത്ത ശി​ല്പ​ങ്ങ​ൾ, ആ​റ​ന്മു​ള്ള ക​ണ്ണാ​ടി എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.

ജൂ​ബി​ലി ഹാ​ൾ 
സ​പ്ലെ​കോ​യു​ടെ ഓ​ണ​ച്ച​ന്ത​.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ന്യാ​യ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സ​പ്ലെ​കോ ജി​ല്ലാ​ത​ല ഓ​ണം-ബ​ക്രീ​ദ് മേ​ള ആ​രം​ഭി​ച്ച​ത്. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ നീ​ണ്ട നി​ര രാ​വി​ലെ മു​ത​ൽ ത​ന്നെ ജൂ​ബി​ലി ഹാ​ളി​ൽ ദൃ​ശ്യ​മാ​ണ്. സ​ർ​ക്കാ​ർ സ​ബ്സി​ഡി​യി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ന്യാ​യ വി​ല​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും റേ​ഷ​ൻ കാ​ർ​ഡി​ന് ഒ​രു​കി​ലോ മാ​ത്ര​മാ​ണ് സ​ബ്സി​ഡി ഇ​ന​ത്തി​ൽ ല​ഭി​ക്കു​ക. കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് സ​ബ്സി​ഡി ഇ​ല്ലാ​തെ​യും സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കും.

വ​ഴി നീ​ളെ വ​ഴി​യോ​ര വാ​ണി​ഭം

ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ അ​ര​ങ്ങു വാ​ഴു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. റെ​ഡി​മെയി​ഡ് വ​സ്ത്ര​ങ്ങ​ൾ, പൂ​ക്ക​ച്ച​വ​ടം, സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ, മ​ൺ പാ​ത്ര​ങ്ങ​ൾ, ഭ​ര​ണി​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ബാ​ഗു​ക​ൾ, ക​മ്മ​ലു​ക​ൾ, മാ​ല​ക​ൾ തു​ട​ങ്ങി മ​ല​യാ​ളി എ​ന്ത് ധ​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന വി​പ​ണ​ന ത​ന്ത്ര​വുമാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ഇ​വി​ടെ മ​ത്സ​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് കൂ​ട്ടാ​യി ത​ദ്ദേ​ശി​യ​രാ​യ​വ​രും വാ​ക്ക് ചാ​തു​രി​യി​ൽ ജ​ന​ങ്ങ​ളെ കൈ​യി​ലെ​ടു​ത്ത് ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ട​യ്ക്ക് പെ​യ്യു​ന്ന മഴ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​ണ്.


ഗ​താ​ഗ​തക്ക​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി ന​ഗ​രം

ഒാ​ണം-ബ​ക്രീ​ദ് ആ​ഘോ​ഷ​ങ്ങ​ൾ പ​ടി​വാ​തു​ക്ക​ൽ എ​ത്തി​നി​ൽ​ക്കെ ന​ഗ​രം നി​റ​ഞ്ഞു.​ ക​ണ്ണൂ​ർ ടൗ​ൺ മു​ത​ൽ പ​ള്ളി​ക്കു​ന്നുവ​രേ​യും താ​ഴെ​ചൊ​വ്വവ​രേ​യും വ​ൻ ഗ​താ​ഗ​തക്ക​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടുന്ന​ത്. ഇ​തു​കാ​ര​ണം ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന മി​ക്ക ബ​സു​ക​ൾ​ക്കും സ​മ​യ​ക്ര​മം പാ​ലി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​ത് മ​ത്സ​ര​യോ​ട്ട​ത്തി​നും സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്. കാ​ൽ​ടെ​ക്സ് ജം​ഗ്ഷ ൻ ​പി​ന്നി​ടാ​ൻ പ​ല​പ്പോ​ഴും അ​ര​മ​ണി​ക്കൂ​റി​ല​ധി​കം എ​ടു​ക്കു​ന്ന​താ​യി ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഓ​ട്ടോ – ടാ​ക്സി ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ഥ​മ​ല്ല.
 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading