പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

പിലാത്തറ: കേന്ദ്ര അന്വേഷണ ഏജൻസിയുടെ ദുരുപയോഗത്തിനെതിരെ, രൂക്ഷമായ വില കയറ്റത്തിനെതിരെ, ഇന്ധന വില വർദ്ധനവിനെതിരെ, രൂപയുടെ മൂല്യ തകർച്ചയ്ക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിലാത്തറയിൽ പ്രതിഷേധ പ്രകടനവും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ്‌ സുധീഷ് വെള്ളചാലിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉൽഘടനം ചെയ്തു.
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ
നിതിൻ എൻ ഇ,
അക്ഷയ് പറവൂർ എന്നിവർ സംസാരിച്ചു.
മിഥുൻ കുളപ്പുറം സ്വാഗതവും, ചെറുതാഴം മണ്ഡലം പ്രസിഡന്റ്‌ സരീഷ് പുത്തൂർ നന്ദിയും രേഖപെടുത്തി.
ഷമീർ മടക്കര, ഷൈജിത് ചെങ്ങളം, വിജേഷ് മാട്ടൂൽ,ഷിജു കല്ലേൻ അശ്വിൻ കെ, മുഹമ്മദ്‌ റാഹിബ്, ഷംജി മാട്ടൂൽ, മനോജ്‌ കൈതപ്രം,വരുൺ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: