നൂറ് കോടി തട്ടിപ്പ്:മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടികൊണ്ടു പോയ അഞ്ച് പേർ അറസ്റ്റിൽ

തളിപ്പറമ്പ്: ഉന്നതരും സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെനൂറ് കോടി തട്ടിയെടുത്ത് മുങ്ങിയ യുവാവിൻ്റെ കൂട്ടാളിയെ മോചനദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ അഞ്ച് പേർ അറസ്റ്റിൽ. തളിപ്പറമ്പ ഫ്രൂട്സ് വ്യാപാരി സി .എച്ച്. റോഡിലെ ഫ്രൂട്സ് വ്യാപാരിചുള്ളിയോടൻ പുതിയപുരയിൽ ഇബ്രാഹിം (30), കുറുമാത്തൂർ വെള്ളാരംപാറയിലെ ഫ്രൂട്ട്സ് വ്യാപാരി ആയിഷാസിൽ മുഹമ്മദ് സുനീർ (28), തളിപ്പറമ്പ കാക്കത്തോട് സ്വദേശി ഡ്രൈവറായപാറപ്പുറത്ത് മൂപ്പൻ്റകത്ത് മുഹമ്മദ് ഷാക്കീർ (31), യത്തീംഖാനക്ക് സമീപത്തെ കോൺട്രാക്ടർ കൊമ്മച്ചി പുതിയപുരയിൽ ഇബ്രാഹിം കുട്ടി (35), ഡ്രൈവറായമന്ന സ്വദേശികായക്കൂൽ മുഹമ്മദ് അഷറഫ് (43)
എന്നിവരെയാണ് ഡി.വൈ.എസ്.പി. എം.പി. വിനോദിൻ്റെ നേതൃത്വത്തിൽ, ഇൻസ്പെക്ടർ ഏ.വി. ദിനേശനും സംഘവും അറസ്റ്റ്ചെയ്തത്. നൂറ് കോടി നിക്ഷേപ തട്ടിപ്പിന് നേതൃത്വം നൽകിയ ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസിൻ്റെ കൂട്ടാളി മഴൂരിലെ പി.കെ.സുഹൈറിനെ (26)യാണ് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയത്.സംഘത്തിലെ പലരിൽ നിന്നും രണ്ട് ലക്ഷം മുതൽ 5 ലക്ഷം വരെ തട്ടിപ്പ് സംഘം കൈപറ്റിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും തട്ടികൊണ്ടു പോയതിനെ കുറിച്ചോ പണം നഷ്ടപ്പെട്ടതിനെ കുറിച്ചോ പോലീസിൽ പരാതിപ്പെടാത്തത് അന്വേഷണത്തിന് തടസമായിട്ടുണ്ട്.
സുഹൈറിൻ്റെ മാതാവ് ആത്തിക്ക മകനെ ഈ മാസം 23 മുതൽ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസിൽപരാതി നൽകിയതോടെയാണ് കോടികളുടെ തട്ടിപ്പ് സംഘത്തെ കുറിച്ച് പോലീസിനും വിവരം ലഭിക്കുന്നത്.പോലീസ് അന്വേഷണത്തിൽ സുഹൈറിനെ സഹോദരിയുടെ ആലക്കോട് തടിക്കടവിലെ വീട്ടിൽ നിന്നും രാത്രിയോടെകസ്റ്റഡിയിൽ എടുത്തപ്പോഴാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ പ്രവർത്തിച്ച സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്.തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.