കോഴി അങ്കം 4 പേർ അറസ്റ്റിൽ അഞ്ച് അങ്ക കോഴികളും 8,820 രൂപയും പിടികൂടി.

ബേഡകം: കോഴി അങ്കം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്ന് പേർ ഓടിപ്പോയി. നാല് പേർ അറസ്റ്റിൽ അഞ്ച് അങ്ക കോഴികളെയും ബ്ലേഡുകളും 8,820 രൂപയും പോലീസ് പിടിച്ചെടുത്തു. കുണ്ടംകുഴിബേക്കുവിലെ വി.തമ്പാൻ (46), കുണ്ടംകുഴിയിലെ കെ.ജയപ്രകാശ് (41), ബേഡകം കുറ്റിക്കോലിലെ പി .കമലാക്ഷൻ (52), കുറ്റിക്കോലിലെ വി.തമ്പാൻ (60) എന്നിവരെയാണ് ബേഡകം പോലീസ് പിടികൂടിയത്.
ഇന്നലെ വൈകുന്നേരമായിരുന്നുകുറ്റിക്കോൽ പ്ലാവുള്ള കയത്തിൽ വെച്ച് കോഴി അങ്ക സംഘം പോലീസ് പിടിയിലായത്.