യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ.

ശ്രീകണ്ഠാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്യുകയുംബൈക്കിൽ പിൻതുടർന്ന് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. വിളക്കന്നൂർ സ്വദേശി കറുത്തലിയാറകത്ത് നദീറിനെ (24) യാണ് പോലീസ് ഇൻസ്പെക്ടർ ഇ.പി.സുരേശൻ്റെ നേതൃത്വത്തിൽ എസ്.ഐ.രഘുനാഥും സംഘവും അറസ്റ്റ്ചെയതത്.ഇക്കഴിഞ്ഞ 12 ന് പെൺകുട്ടിസ്കൂളിൽ പോകുന്നതിനിടെയായിരുന്നു സംഭവം.തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു.

പോക്സോ കേസിൽ യുവ അധ്യാപകൻ അറസ്റ്റിൽ

ബദിയടുക്ക : പോക്സോ കേസിൽ യുവ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കന്നട വിഭാഗം ക്ലാസെടുക്കുന്ന പെർള വാണിനഗറിലെ പഡ്റെ കരുണാകരനെ ( 42) യാണ് ബദിയടുക്ക എസ് ഐ.കെ പി .വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്ന്സ്കൂളിൽ നിന്ന്
വീട്ടിലെത്തിയ വിദ്യാർത്ഥി
രക്ഷിതാക്കളെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയായിരുന്നു .കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: