അഴിക്കോട് സ്വദേശി തീവണ്ടി തട്ടി മരിച്ചു.

കണ്ണൂർ: ആർ ബി ടി ബസ് ക്ലീനറെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.അഴീക്കോട് മൂന്നുനിരത്ത് സ്വദേശി ചെറുവക്കോടൻ ഹൗസിൽ സി.എച്ച്.പ്രേമരാജനെ ( 62 ) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . പരേതരായ മുടിക്കാരൻ ശാരദ ദമ്പതികളുടെ മകനാണ്.ഇന്നലെ രാത്രി ടൗൺ സ്റ്റേഷൻ പരിധിയിൽ പാറക്കണ്ടിയിൽ റെയിൽവെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: