തളിപ്പറമ്പ മഹല്ല് വഖഫ് സംരക്ഷണ സമിതി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്; രണ്ട് പേർ
അറസ്റ്റിൽ

തളിപ്പറമ്പ: തളിപ്പറമ്പ മഹല്ല് വഖഫ് സംരക്ഷണ സമിതി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ.വഖഫ് സംരക്ഷണ സമിതി പ്രവർത്തകരായ കുറിയാലി സിദ്ദീഖ്, പാലക്കോടൻ ദിൽഷാദ് എന്നിവരെ വാഹനം തടഞ്ഞ് വധിക്കാൻശ്രമിച്ച കേസിൽ
കുപ്പം സ്വദേശി ഇബ്രാ മൻസിലിൽ അനസ്(36) തളിപ്പറമ്പ മൊയ്തീൻ പള്ളിക്ക് സമീപത്തെ ആയിക്കാരകത്ത് നാസർ (27) എന്നിവരെയാണ് പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ്പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.ഇക്കഴിഞ്ഞ രണ്ടാം തീയതി രാത്രിയിലായിരുന്നു അക്രമ സംഭവം. ജുമാഅത്ത് കമ്മറ്റിക്ക് കീഴിലുള്ള സീതി സാഹിബ് എച്ച്.എസ്.എസ്, റോയൽ സ്കൂൾ എന്നിവിടങ്ങളിലെ സാമ്പത്തിക ഓഡിറ്റിംഗ് സംബന്ധിച്ചുള്ള പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്.ഇതിൻ്റെ തുടർച്ചയായി ബക്കളത്തെ ലീഗ്‌ ഓഫീസും ആക്രമിച്ച സംഭവവുമുണ്ടായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: