അബ്കാരി കേസിൽ യുവതി അറസ്റ്റിൽ

പയ്യന്നൂർ: അബ്കാരി കേസിൽ യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുന്നരു പരുത്തിക്കാട് സ്വദേശിനി വെമ്പിരിഞ്ഞൻ ശ്രീജ (43)യെയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശപ്രകാരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖും സംഘവും അറസ്റ്റ് ചെയ്തത്.ദിവസങ്ങൾക്ക് മുമ്പ് എക്സൈസ് സംഘത്തെ കണ്ട് വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന
ആറ് ലിറ്റർ ചാരായം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായിരുന്നു .അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: