ഉടമസ്ഥരില്ലെങ്കിൽ ലേലം വിളിക്കും

കണ്ണൂർ നഗരത്തിലും പരിസരത്തും പശുക്കളെ ഇനി തോന്നിയപോലെ അലഞ്ഞുതിരിയാൻ വിടില്ല. ജനത്തിന് ശല്യമാകുന്ന കന്നുകാലികളെ കോർപ്പറേഷൻ പിടിച്ചുകെട്ടും. കഴിഞ്ഞദിവസങ്ങളിൽ അലഞ്ഞുനടന്ന അഞ്ച്‌ പശുക്കളെ നഗരസഭ തൊഴുത്തിൽ പിടിച്ചുകെട്ടി. ഉടമസ്ഥർ ഹാജരായില്ലെങ്കിൽ 30-ന് ലേലംചെയ്യും. പശുക്കളുടെ ആരോഗ്യപരിശോധന നടത്തിയതായി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. രാവിലെ 10. 30-ന്‌ പാറക്കണ്ടി ഹെൽത്ത് ഓഫീസിലാണ് ലേലം. പയ്യാമ്പലത്ത് പരാക്രമം കാട്ടി പിടിച്ചുകെട്ടിയ പശുവിനെ ജൂൺ 13-ന് ലേലംചെയ്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: