പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും 20,000 രൂപ പിഴയും

തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും 20,000 രൂപ പിഴയും. ആലക്കോട് പെരുനിലം കോളനിയിലെ പള്ളിക്കര വീട്ടിൽ കൊടകൻ രാജൻ എന്ന പി.കെ.രാജൻ (44)നെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി കെ.മുജീബ് റഹ്മാൻ ശിക്ഷിച്ചത്. 2013 മാർച്ച് 24 നാണ് സംഭവം നടന്നത്.17 വയസുകാരിയെ അമ്മയുടെ ഒത്താശയോടെയാണ് ഈയ്യ ഭരണി തുരുത്ത് എന്ന സ്ഥലത്തുവെച്ച് പ്രതിപീഡിപ്പിച്ചത്. പോക്സോ നിയമം ഏഴാം വകുപ്പ് പ്രകാരമാണ് ശിക്ഷ. ആലക്കോട് ഇൻസ്പെക്ടറായിരുന്ന പി.കെ.സുധാകരനാണ് ഏറെ വിവാദമായ ഈ കേസ് അന്വേഷിച്ചത്. കേസിലെ രണ്ടാം പ്രതിയായ പെൺകുട്ടിയുടെ അമ്മ ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: