പി യശോദ ടീച്ചർ ചരമവാർഷികവും കെ മീനാക്ഷി ടീച്ചർ അനുസ്മരണവും

 

കണ്ണൂർ: സ്വാതന്ത്ര്യസമരസേനാനിയും കേരളത്തിലെ ആദ്യത്തെ വനിതാ പത്രപ്രവർത്തകയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായ പി യശോദ ടീച്ചറുടെ ചരമവാർഷികവും മഹിളാസംഘം നേതാവ് കെ മീനാക്ഷി ടീച്ചറുടെ അനുസ്മരണവും സംഘടിപ്പിച്ചു. കണ്ണൂർ എൻ ഇബാലറാം സ്മാരകത്തിൽ കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സി പി ഐ ജില്ലാ എക്സിക്യൂട്ടീവംഗം സി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ ഉഷ, മീനാക്ഷിടീച്ചർ അനുസ്മരണം നടത്തി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ പങ്കെടുത്തു. മഹിളാസംഘം ജില്ലാ പ്രസിഡന്റ് കെ മഹിജ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ എം സപ്ന സ്വാഗതം പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: