കണ്ണൂരിലെ പ്രശസ്ത ഫുട്ബോള്‍ താരം ശ്രീശന്‍ കാരായി കളി പരിശീലനത്തിനിടെയില്‍ കുഴഞ്ഞു വീണു മരിച്ചു

കണ്ണൂര്‍ : കണ്ണൂരിലെ പ്രശസ്ത ഫുട്ബോള്‍ താരം കക്കാട് അരയില്‍ തറക്ക് സമീപം കാരായി ഹൗസില്‍ ശ്രീശന്‍ കാരായി (48) ബഹറിനില്‍ അന്തരിച്ചു. ബഹറിനിലെ കായിക മേഖലയില്‍ തന്‍്റെ കഴിവ് തെളിയിച്ച ഒരു കായിക താരം കൂടിയായിരുന്നു ശ്രീശന്‍. ഫുട്ബോള്‍ പരീശീലനത്തിനിടയില്‍ വിശ്രമിക്കുമ്ബോഴാണ് ശ്രീശന്‍ കുഴഞ്ഞ് വീണത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പരേതനായകാരായികുഞ്ഞമ്ബുവാണ് അഛന്‍, മാതാവ് സരസ്വതി,
ഭാര്യ ശ്രീലിയ, മകള്‍ അമയ. സഹോദരങ്ങള്‍ ശ്രീജന്‍ (ദിനേശ് ബീഡി), സവിത, സീന

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: