സർക്കാരിന് വൻ തിരിച്ചടി: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി ഹർജി തള്ളി

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ആണ് വിധി പറഞ്ഞത്.

പ്രതിപ്പട്ടികയിലുള്ള മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രി ഇപി ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എംഎല്‍എയുമായ കെടി ജലീല്‍, മുന്‍ എംഎല്‍എമാരായ സികെ സദാശിവന്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ വിചാരണ നേരിടേണ്ടിവരും.

എംഎല്‍എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് നിലനില്‍ക്കില്ല എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

എന്നാല്‍ എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ നടത്തിയ പരാക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും, പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

2015ല്‍ ബഡ്ജറ്റ് അവതരണത്തില്‍ നിന്ന് അന്നത്തെ ധനമന്ത്രി കെഎം മാണിയെ തടയാനായിട്ടാണ് എല്‍ഡിഎഫ് സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിച്ചത്. ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താന്‍ നടന്ന പ്രതിഷേധം നിയമസഭക്കുള്ളില്‍ കയ്യാങ്കളിയായി മാറുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: