സംസ്ഥാനത്തെ മുഴുവന്‍ ജില്ലാആശുപത്രികളിലും കീമോതെറാപ്പി: മന്ത്രി കെ.കെ ശൈലജ

സംസ്ഥാനത്തെ മുഴുവന്‍ ജില്ലാആശുപത്രികളിലും കീമോതെറാപ്പി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി

കെ കെ ശൈലജ പറഞ്ഞു. മൂന്ന് റീജനല്‍ കാന്‍സര്‍സെന്ററും അഭിവൃദ്ധിപ്പെടുത്തുന്നതിനൊപ്പം അഞ്ച് മെഡിക്കല്‍ കോളേജും ടെറിഷ്യറി കാന്‍സര്‍ സെന്ററെന്ന നിലയില്‍ പ്രവര്‍ത്തിക്കും. മെഡിക്കല്‍കോളേജുകളിലെ ഓങ്കോളജി വിഭാഗത്തില്‍ ഇതിനായി 105 തസ്തി അനുവദിച്ചിട്ടുണ്ട്. എംസിസിയിലെയും ആര്‍സിസിയിലെയും അനാവശ്യതിരക്കൊഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. എംസിസിപോലുള്ള സ്ഥാപനങ്ങള്‍ റിസര്‍ച്ചിനും സങ്കീര്‍ണമായ ചികിത്സക്കും ഊന്നല്‍ നല്‍കണം. മലബാര്‍ കാന്‍സര്‍സെന്ററില്‍ ന്യുക്ലിക് ആസിഡ് ടെസ്റ്റിംഗ്‌ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാന്‍സര്‍ ചികിത്സരംഗത്ത് പുതിയ എന്ത് സംരംഭമുണ്ടായാലും അതുള്‍ക്കൊള്ളാനും നടപ്പിലാക്കാനും ശ്രമിക്കും. ടാറ്റാട്രസ്റ്റ് നൂറ്‌കോടിയുടെ ഒരു പ്രൊജക്ടുമായി വന്നിട്ടുണ്ട്. സമ്പൂര്‍ണ കാന്‍സര്‍ നിര്‍മാര്‍ജനത്തിനുള്ള പദ്ധതിക്ക് മുതല്‍കൂട്ടായി അത് മാറും. കേരളത്തെ എല്ലാ ജില്ലകളിലും കാന്‍സര്‍ സുരക്ഷാസംവിധാനം വ്യാപിപ്പിക്കും. എംസിസിക്ക് കിഫ്ബിയില്‍ 286 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. സ്ഥാപനത്തെ ലോകോത്തരമാക്കി വളര്‍ത്താനും രോഗികള്‍ക്ക് ആശ്വാസംപകരാനും ജീവനക്കാര്‍ ഒറ്റക്കെട്ടായി നില്‍കണമെന്നും മന്ത്രി പറഞ്ഞു.

കാന്‍സര്‍രജിസ്ട്രി സംസ്ഥാനത്തുണ്ടാക്കാന്‍ പോവുകയാണ്. അതിന് മാതൃകയായത് എംസിസിയിലെ കാന്‍സര്‍രജിസ്ട്രിയാണ്. ഇവിടെയാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിച്ച് ജനസംഖ്യാധിഷ്ഠിത കാന്‍സര്‍രജിസ്ട്രിയുണ്ടാക്കിയത്. രാജ്യത്തൊരിടത്തും കാന്‍സര്‍ രജിസ്ട്രിയില്ല. ഓരോ വര്‍ഷവും പുതുതായി അമ്പതിനായിരം കാന്‍സര്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ പലതും ഭേദപ്പെടുത്താനാവുന്നതാണ്. കാന്‍സറിനെ നേരിടാന്‍ സര്‍ക്കാര്‍ യുദ്ധംപ്രഖ്യാപിച്ചിരിക്കുകയാണ്. കാന്‍സറിനെ ഫലപ്രദമായി നേരിടാനുള്ള കര്‍മപദ്ധതിക്ക് രൂപം നല്‍കുകയും തിരുവനന്തപുരത്ത് വര്‍ക്‌ഷോപ്പ് നടത്തുകയും ചെയ്‌തു.

മാലിന്യ സംസ്‌കരണമെന്നത് പൗരന്റെ ഉത്തരവാദിത്തമാണെന്നും ശുചിത്വപാലനത്തില്‍ വ്യക്തിക്കും സമൂഹത്തിനും ബാധ്യതയുണ്ടെന്നുംമന്ത്രി പറഞ്ഞു. മാലിന്യം വലിച്ചെറിയുമ്പോള്‍ ചെറിയ അറപ്പ് ഇപ്പോള്‍ വന്നിട്ടുണ്ട്. ചില പഞ്ചായത്തുകള്‍ എത്രപറഞ്ഞാലും മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നില്ല. ഓരോ സ്ഥാപനവും മാലിന്യനിര്‍മാര്‍ജനത്തിന് വൃതമെടുത്ത് ഇറങ്ങിയാല്‍ വലിയമാറ്റംവരും. സംസ്ഥാനത്തെ താലൂക്ക്ജില്ലആശുപത്രികളും മെഡിക്കല്‍ കോളേജുകളും കൂടുതല്‍ ചികിത്സാസംവിധാനത്തോടെ മെച്ചപ്പെടുത്തുകയാണെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: