പ്രദേശവാസികളുടെ കാത്തിരിപ്പുകള്‍ക്ക് വിട; ഞാറ്റുവയൽ ഡിവേഴ്ഷൺ റോഡ്‌ യാഥാര്‍ത്ഥ്യത്തിലേക്ക്

കണ്ണാടിപറമ്പ: ഇക്കാണുന്നത് നാറാത്ത് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലുൾപ്പെടുന്ന പുല്ലൂപ്പി- ‘ക്രിസ്ത്യൻ കോളനി’ യെന്ന സ്ഥലമാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുമ്പുവരെ വളരെയേറെ യാതനയും വേദനയും ചുമന്നാണ് ഈ പ്രദേശത്തുകാർ ഇതുവഴി സഞ്ചരിച്ചിരുന്നത്. മരണപ്പെടുന്ന സ്വന്തം ബന്ധക്കാരുടെ മൃതദേഹം പോലും കൊണ്ടുപോകുവാൻ ഇതുവഴി സാധ്യമായിരുന്നില്ലയെന്നതുതന്നെ ഈ പ്രദേശത്തുകാരുടെ പ്രയാസത്തിന്റെ കാഠിന്യം വിളിച്ചറിയിക്കുന്നുണ്ട്. കേവലം കഷ്ടിച്ച് നടന്നുപോകുവാൻ പോലും സാധിക്കാത്ത ഒരു ചെറിയ ഇടയായിരുന്നു ഇവിടം. സംഭവത്തിന്റെ പിന്നാമ്പുറങ്ങൾ തേടുമ്പോൾ, പ്രദേശത്തുള്ള ചുരുക്കം ചിലയാൾക്കാരുടെ അധികാര ധാർഷ്ട്യമായിരുന്നു ‘പ്രയാസ’മെന്ന പേരിൽ ഇവിടം നിഴലിച്ചിരുന്നത്. വഴിയുടെ ഇതരഭാഗങ്ങളിലുമുള്ള ഭൂമിയുടെ ഉടമസ്ഥർ ഇഞ്ചിനിഞ്ച് വിട്ടുനിന്നില്ല. ഇതിന്റെ പേരിലാകട്ടെ, പ്രയാസമനുഭവിക്കുന്നത് അവരുൾപ്പെടുന്ന ഒരു ജനസമൂഹവും!! എന്നാൽ, ഇന്ന് ഈ സ്ഥലത്തിന്റെ ഗതിയാകെയൊന്ന് മാറിയിരിക്കുന്നു. വാർഡ് മെമ്പർ അഷ്ക്കർ കണ്ണാടിപറമ്പിന്റെ നേതൃത്വത്തിലായിരുന്നു പിന്നീടുള്ള ഓരോ പ്രവർത്തനവും. പ്രാരംഭ ഘട്ടമെന്ന നിലയിൽ വഴിയുടെ ഇതരഭാഗങ്ങളിലുമുള്ള സ്ഥലമുടമകളുമായി ദൈർഘ്യമേറിയ ചർച്ചകൾ നടത്തി, അവരുടെ ആവശ്യങ്ങൾക്കുള്ള പരിഹാരമാർഗങ്ങളും കണ്ടു. ഇതിന്റെ അനന്തരഫലമെന്നു പറയട്ടെ, കഴിഞ്ഞ വർഷമാണ് ഇവിടെ 200 മീറ്റർ നീളത്തിലും, 3 മീറ്റർ വീതിയിലും റോഡ് നിലവിൽവന്നത്. മാത്രമല്ല, റോഡിന്റെ സൈഡ് കെട്ടുകയും, സ്ഥലം മെമ്പർ ടാറിങിനു വേണ്ടി പഞ്ചായത്തിൽ നിന്ന് ഫണ്ട് പാസ്സാക്കുകയും ചെയ്തു. കാലവർഷത്തിനു ശമനമായാലുടൻ പ്രസ്തുത റോഡ് ടാർ ചെയ്യും. റോഡിന്റെ ബാക്കിപത്രമായ 150 മീറ്ററാണ് മുകളിൽ കാണുന്നത്. ഏറെ വൈകാതെ തന്നെ ഇതിന്റെ പണിയും നടക്കുമെന്നാണ് അറിയുന്നത്. ഇതിനിടയിൽ ഇക്കഴിഞ്ഞ ശക്തമായ കാലവർഷത്തിനിടയ്ക്ക് റോഡിനടുത്തുണ്ടായിരുന്ന കിണർ ഇടിഞ്ഞു പോയിരുന്നു. ഏറെ വൈകാതെ തന്നെ കിണറിടിഞ്ഞ ഭാഗം മണ്ണിട്ടു നിറച്ച്, പിന്നീട് ഇത് സാമാന്യം വലിയ റോഡാക്കി മാറ്റി. ഇതോടെ വർഷങ്ങളോളം തകരാറിലായിരുന്ന പഞ്ചായത്ത് കിണറിന്റെ അപകടഭീഷണിയും അന്യം നിന്നുപോയി. ഞാറ്റുവയൽ ഭാഗത്തേക്ക് വർഷങ്ങളായി ഒരാൾക്കുപോലും നടന്നു പോകുവാൻ കഴിയാത്ത, കുത്തനെയുള്ള ഇടുങ്ങിയ വഴിയായിരുന്നു കഴിഞ്ഞ കാലംവരെ ഇവിടെ ഉണ്ടായിരുന്നത്. കാലങ്ങൾക്കു ശേഷം ഇന്ന് ‘ഞാറ്റുവയൽ ഡിവേഴ്ഷണ് റോഡ്’ എന്നാണ് പുതിയ റോഡ് അറിയപ്പെടുന്നത്. ഈ പരമസൗഖ്യത്തിനായി, ഒരു സമൂഹജനതയുടെ മുഴുവൻ ആവശ്യത്തിനായി സ്ഥലം വിട്ടുതന്നവർക്ക് നാട്ടുകാരുടെ സഹകരണത്തോടെ സ്ഥലം മെമ്പർ (79000).സ്വന്തം നിലയിൽ മതിൽ കെട്ടി നൽകുകയും ചെയ്തു ഇതോടെ പ്രദേശത്തെ ഒന്നടങ്കം ജനങ്ങളുടെ സ്വപ്നം സഫലമായിരിക്കുന്നു…കണ്ണൂർ വാർത്തകൾക്ക് വേണ്ടി മുഹമ്മദ് അൽത്താഫ്.കെ, നിടുവാട്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: