യുവാവിന്റെ ധീരത; തിരിച്ചെടുത്തത് ചക്രങ്ങള്‍ക്കിടയില്‍ തീരുമായിരുന്ന ജീവിതം

കോഴിക്കോട്: നിസ്സഹായരായ ഒരു കൂട്ടം ആളുകള്‍ നോക്കി നിൽക്കുന്നു, ആര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല.മാഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടു വിദ്യാര്‍ഥികള്‍ പരശുറാം എക്‌സ്പ്രസിന്റെ ചക്രങ്ങളുടെ ഇടയിലേക്ക് അകപ്പെടാന്‍ പോവുകയാണ്.ഒന്നും ചെയ്യാനാകാതെ നീങ്ങുന്ന തീവണ്ടിയെ നോക്കി കാഴ്ച്ചക്കാരെല്ലാം വിധിയെ പഴിച്ചിരിക്കുന്നു.ആ സമയത്തായിരുന്നു സ്വന്തം ജീവന്‍ പോലും ശ്രദ്ധിക്കാതെ ഒരു ചെറുപ്പക്കാരന്‍ അവരെ ജീവിതത്തിലേക്ക് വലിച്ചെടുക്കുന്നത്. മനസാക്ഷി മരവിക്കാത്ത ആ യുവാവിന്റെ അവസരോചിതമായ ഇടപെടല്‍ ഇല്ലെങ്കില്‍ ആ രണ്ട് ജീവിതങ്ങള്‍ ചക്രങ്ങള്‍ക്കുള്ളില്‍ പിടഞ്ഞു തീരുമായിരുന്നു

ഇന്നലെ വൈകിട്ട് അഞ്ചരയോടെ മാഹി റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. നാഗര്‍കോവില്‍ നിന്നും മംഗലാപുരം വരെ പോകുന്ന 16650 പരശുറാം എക്‌സ്പ്രസ് മാഹിയില്‍ എത്തിയപ്പോള്‍ കമ്പാര്‍ട്ട്‌മെന്റ് മാറി കയറാന്‍ ശ്രമിച്ച രണ്ടു പേരായിരുന്നു അപകടത്തില്‍പെട്ടത്.വണ്ടി നീങ്ങിയപ്പോള്‍ ട്രെയിനിലേക്ക് കയറാന്‍ ശ്രമിച്ച ഇരുവരും ലക്ഷ്യം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു.ഉടന്‍ തന്നെ അതേ ട്രെയിനില്‍ നിന്നിറങ്ങി പ്ലാറ്റ് ഫോമിലൂടെ നടന്നു വരുന്ന ഫൈസലിന്റെ കണ്ണില്‍ സംഭവം ശ്രദ്ധയില്‍ പെടുകയും സ്വന്തം ജീവന്‍ പോലും നോക്കാതെ വിദ്യാര്‍ഥികളെ വലിച്ചെടുക്കുകയായിരുന്നു

പരശുവില്‍ റിസര്‍വ്വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത വിദ്യാര്‍ഥികളോട് ടി ടി ഇ ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതോടയാണ് വിദ്യാര്‍ഥികള്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറങ്ങിയത്. അശ്രദ്ധയും പരിഭ്രാന്ത്രിയും നിറഞ്ഞ വിദ്യാര്‍ഥികള്‍ വണ്ടി നീങ്ങിതുടങ്ങിയപ്പോള്‍ വേറെ കമ്പാര്‍ട്ട്‌മെന്‍ിലേക്ക് ഓടി കയറാന്‍ ആരംഭിച്ചു.ആ ശ്രമത്തിനിടെ ഒന്ന് പിടിവിട്ടപ്പോള്‍ ഇരുവരും പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു.വിദ്യാര്‍ഥികളായ ഇവര്‍ നീലേശ്വരം,ചെറുവത്തൂര്‍ സ്‌റ്റേഷനുകളില്‍ ഇറങ്ങേണ്ട യാത്രക്കാരായിരുന്നു

അവധിക്കായി നാട്ടിലേക്ക് പോകുന്ന സുഹൃത്തുക്കളായ ഇവരില്‍ ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ തൃശൂരിലും പഠിക്കുന്നവരാണ്.ടി ടി ഇ പരിശോധനക്കായി റിസർവേഷൻ കോച്ചിൽ വന്നപ്പോള്‍ അടുത്ത കോച്ചിലേക്ക് മാറിക്കാറാന്‍ ശ്രമിച്ചപ്പോയേക്കും മാഹി സ്‌റ്റേഷനില്‍ നിന്നും വണ്ടി എടുത്തിരുന്നു.ട്രെയിനിന്റെ ഉള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ വീണ ഇവര്‍ വണ്ടിക്കുള്ളില്‍ കുടുങ്ങാന്‍ പോകുമ്പോഴാണ് ഫൈസല്‍ എന്ന യുവാവിന്റെ ധീരമായ ഇടപെടല്‍.ഇദ്ദേഹം വലിച്ചെടുത്തിലെങ്കില്‍ വിദ്യാര്‍ഥികള്‍ അപകടത്തില്‍ പെടുമായിരുന്നു

20 വര്‍ഷത്തോളമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന ഫൈസല്‍ ചെള്ളത്ത് മാഹി സ്വദേശിയാണ് .നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് ദീര്‍ഘവര്‍ഷമായി കോഴിക്കോട് ജോലി ചെയ്യുകയാണ്.ഇതിനും മുമ്പും തീവണ്ടിയില്‍ നിന്നും അപകടത്തില്‍ പെട്ട ഒരാളെ രക്ഷിച്ചിട്ടുണ്ട്.തീവണ്ടി യാത്രയിലെ രണ്ടാമത്തെ രക്ഷാപ്രവര്‍ത്തനമായിരുന്നു ഇന്നലത്തേത്ത്.മലബാര്‍ ട്രെയിന്‍ പാസഞ്ചേര്‍സ് ഫോറം സെക്രട്ടറി കൂടിയാണ് ഫൈസല്‍ ചെള്ളത്ത്.തങ്ങളുടെ ജീവന്‍ രക്ഷിച്ച യുവാവിനോട് നന്ദി പറഞ്ഞ് വിദ്യാര്‍ഥികളെ മാഹി സ്റ്റേഷന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പുറകെ വരുന്ന എഗ്മോർ വണ്ടിയില്‍ നാട്ടിലേക്ക് കയറ്റിവിട്ടു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: