പരീക്ഷണം വിജയം:പറശ്ശിനിക്കടവിൽ രാജവെമ്പാലയുടെ മുട്ടകൾ വിരിഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ കൃത്യമ സാഹചര്യത്തിൽ രാജവെമ്പാലയുടെ മുട്ട വിരിയിച്ചെടുത്തു കാടിന്റെ അന്തരീക്ഷമൊരുക്കി പ്രത്യേകം തയാറാക്കിയ കൂട്ടിലാണു നാലു മുട്ടകൾ വിരിഞ്ഞത്. കൃത്രിമ ആവാസവ്യവസ്ഥ ഒരുക്കി രാജവെമ്പാലയുടെ മുട്ടകൾ വിരിയിച്ചെടുക്കുന്നത് ഇന്ത്യയിൽ ഇതു രണ്ടാം തവണയാണ് പതിനൊന്ന് മുട്ടയിൽ നാലെണ്ണമാണ് വിരിഞ്ഞത് കഴിഞ്ഞ മൂന്ന് വർഷമായി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ മുട്ട വിരിയിച്ചെടുക്കുന്ന പരിശ്രമം നടന്നെങ്കിലും ഇപ്പോഴാണ് വിജയം കൈവരിച്ചത് കഴിഞ്ഞ മാർച്ച് ആദ്യവാരമാണ് കാടിന്റെ മാതൃകയിൽ പ്രത്യേകം ഒരുക്കിയ പെൺ രാജവെമ്പാലയുടെ കൂട്ടിലേക്ക് ഇണചേരാൻ ആൺ രാജവെമ്പാലയെ വിട്ടത്.ആറു വർഷം പ്രായമുള്ള നാഗറാണിക്ക് രാജകുമാരനായി എത്തിയത് പത്തു വർഷം പ്രായമുള്ള നാഗരാജനാണ്. ഇണയ്ക്കു വേണ്ടി ആൺപാമ്പുകൾ തമ്മിൽ കഴിഞ്ഞ വർഷം നടത്തിയ പോരാട്ടത്തിൽ ജയിച്ച ആൺ പാമ്പ് തന്നെയായിരുന്നു ഈ വർഷവും ഇണ. കാട്ടിലേതു പോലെ കൂട്ടിൽ ജലാശയവും നീരൊഴുക്കും പ്രത്യേകം ഒരുക്കിയിരുന്നു. ആഴ്ചകളോളം കൂട്ടിൽ കഴിഞ്ഞ് ഇണചേർന്ന ശേഷം നാഗരാജൻ പിൻവാങ്ങി.കൂട്ടിലെ മുളയിലകളും മറ്റും വാലുകൊണ്ട് അടിച്ചുകൂട്ടിയാണു പെൺ രാജവെമ്പാല മുട്ടയിട്ടത്. പാർക്കിൽ മുട്ടകൾ വിരിയാൻ പ്രത്യേകം ഇൻകുബേറ്റർ വച്ചിരുന്നു. മേയ് 29ന് ആണു 11 മുട്ടകളിട്ടത്. ഇന്നലെ രാവിലെയാണു മുട്ടകൾ വിരിഞ്ഞത്. ഉഗ്രവിഷമുള്ള കുഞ്ഞുങ്ങളെ പ്രത്യേകം കൂട്ടിൽ മാറ്റിപ്പാർപ്പിച്ചു ഒരാളെ മിനിറ്റുകൾക്കകം കൊല്ലുവാനുള്ള വിഷം. ഈ ബേബി രാജവെമ്പാലകൾ ക്കുണ്ട് ചെറുപാമ്പുകളെയും മറ്റുമാണു രാജവെമ്പാലകൾ സാധാരണ ഭക്ഷിക്കുക. ദക്ഷിണ കന്നഡയിലെ പിലിക്കുള ബയോളജിക്കൽ പാർക്കിലാണ് ഇത്തരത്തിൽ ആദ്യമായി രാജവെമ്പാലകളെ വിരിയിച്ചത് കഴിഞ്ഞ രണ്ടു വർഷവും ഇണചേരലിനു ശേഷം മുട്ടയിട്ടെങ്കിലും ഫംഗസ് ബാധ കാരണം വിരിഞ്ഞില്ല. സ്നേക് പാർക്കിലെ വെറ്ററിനറി ‍ഡോക്ടർ അഞ്ജു മോഹൻ, ചീഫ് സൂപ്പർവൈസർ ടി.വി.സുധാകരൻ, റിയാസ് മാങ്ങാട്, ക്യൂറേറ്റർ എൽ.മാരിനാഥ്, ഒ.സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയുടെ ബ്രീഡിങ് നടന്നത്. അഭിമാനകരമായ നേട്ടമാണ് കൈവരിച്ചതെന്ന് സ്നേക് പാർക്ക് അധികൃതർ പറഞ്ഞു.

1 thought on “പരീക്ഷണം വിജയം:പറശ്ശിനിക്കടവിൽ രാജവെമ്പാലയുടെ മുട്ടകൾ വിരിഞ്ഞു.

  1. ഇത് ആദ്യമല്ല രാജവെമ്പാലയുടെ മുട്ടകൾ പറശിനിക്കടവ് snake പാർക്കിൽ വിരിയുന്നത്. 1997 ൽ ഇതുപോലെ ഉണ്ടായിട്ടുണ്ട് .അന്നത്തെ മാധ്യമങ്ങൾ അത് മുൻ പേജിൽ തന്നെ കൊടുത്തിട്ടുണ്ടായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: