പ്രിയ വർഗീസിൻ്റെ നിയമനം;:വി സി യെ വഴിയിൽ തടഞ്ഞ് യൂത്ത് കോണ്ഗ്രസ്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാകേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമനം നടത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറെ തടയുകയും അദ്ദേഹത്തിന്റെ വാഹനം റോഡില്‍ തടഞ്ഞു. റോഡില്‍ തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് നീക്കാനുള്ള ശ്രമം സംഘര്‍ഷത്തിനിടയാക്കി. കാലത്ത് വൈസ് ചാന്‍സിലര്‍ വസതിയില്‍ നിന്നും കാറില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലേക്ക് പുറപ്പെട്ടപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ വൈസ് ചാന്‍സിലറുടെ കാറിന് മുന്നിലേക്ക് ഇരമ്പിയെത്തുകയായിരുന്നു. വി സിക്ക് സുരക്ഷക്കായെത്തിയ പോലീസുകാര്‍ ഏറെ ശ്രമിച്ചിട്ടും വി സിയുടെ കാറിന് പ്രതിഷേധത്തില്‍ നിന്നും ഒഴിയാന്‍ സാധിച്ചില്ല. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് വി സിയുടെ കാറിന് കടന്നുപോകാന്‍ സാധിച്ചത്. സമരത്തിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ കമല്‍ജിത്ത്, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, അനൂപ് തന്നട,സി വി സുമിത്ത്, ജിജോ ആന്റണി, വി. വി ലിഷ, ഷോബിന്‍ തോമസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സുജേഷ് പണിക്കര്‍, രഞ്ജുഷ വി. എം ബ്ലോക്ക് പ്രസിഡന്റ് സുധീഷ് കുന്നത്ത്, വരുണ്‍ സിവി, നിധിന്‍ നടുവനാട്, തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: