കൂത്തുപറമ്പിൽ കാറും ബൈക്കുമായുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു.

കണ്ണൂർ: കൂത്തുപറമ്പിൽ കാറിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കതിരൂർ ആറാം മൈലിലെ സനം ഹൗസിൽ മായാത മുഹമ്മദ് ഷെറിൻ അഫ്രീദ് ( 22 ) ആണ് മരിച്ചത്.
രാത്രി 7.30 ഓടെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം വച്ചായിരുന്നു അപകടം കൂത്തുപറമ്പ് ടൗണിലെ റെഡിമെയ്ഡ് വസ്ത്രാലയത്തിലെ ജീവനക്കാരനാണ് അഫ്രീദ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: