കോവിഡ് ചികിത്സയ്ക്കായി കണ്ണൂരിൽ ഫ്‌ളാറ്റ്‌ കെട്ടിടം ഏറ്റെടുത്തു

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനായി കണ്ണൂര്‍ നഗരത്തിലെ സെഡ് പ്ലസ് അപാര്‍ട്‌മെന്റ് കെട്ടിടം ജില്ലാ കലക്ടര്‍ ഏറ്റെടുത്തു. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കാനാണ് അപാര്‍ട്‌മെന്റ് ഏറ്റെടുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ ഉത്തരവില്‍ പറഞ്ഞു.

 ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ 34, 65 വകുപ്പുകളും 1897ലെ പകര്‍ച്ചവ്യാധി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും  പ്രകാരമാണ് നടപടി. കണ്ണൂര്‍ അംശം ഒന്ന് വാര്‍ഡ് മൂന്നിലെ 48 ഫ്‌ളാറ്റ് മുറികള്‍ ഉള്‍പ്പെട്ട സെഡ് പ്ലസ് അപാര്‍ട്‌മെന്റ് കെട്ടിടവും കോമണ്‍ ഏരിയയും കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിനായി ഏറ്റെടുക്കുന്നതായാണ് ഉത്തരവ്. ഉത്തരവ് നടപ്പിലാക്കി കെട്ടിടം ഏറ്റെടുക്കുന്നതിന് കണ്ണൂര്‍ തഹസില്‍ദാരെ ചുമതലപെടുത്തി. മറ്റ് ക്രമീകരണങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: